
ഫോണ്‍ ഉപയോഗം പോലെ തന്നെ നമ്മളില്‍ പലരും ഇയര്‍ഫോണ്‍ ഉപയോഗത്തിന്‍റെ കാര്യത്തിലും അഡിക്റ്റഡാണ്. എന്തും അമിതമായാല്‍ പ്രശ്നം തന്നെയാണ്. ദീര്‍ഘമായ ഇയര്‍ഫോണ്‍ ഉപയോഗം കേള്‍വിശക്തി കുറയ്ക്കാനിടയുണ്ട്.
ഫോണിലെ ശബ്ദം കൂട്ടിയിട്ട് പാട്ട് കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക 85 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം സ്ഥിരമായി കേള്‍ക്കുന്നത് കേള്‍വിത്തകരാറിലേക്ക് നയിക്കും.ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ശബ്ദത്തെ നന്നായി കടത്തിവിടില്ല. അപ്പോള്‍ വീണ്ടും ശബ്ദം കൂട്ടേണ്ടി വരും. ഇത് ശബ്ദത്തിന്റെ ഫ്രീക്വന്‍സി കൂടാന്‍ ഇടയാക്കും. അത് പലപ്പോഴും കേള്‍വിത്തകരാറിന് ഇടയാക്കും.
2. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ശബ്ദം കുറച്ച്‌വെയ്ക്കുക. ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്‌ഫോണ്‍ ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള മറ്റ് ശബ്ദങ്ങള്‍ വ്യക്തമാവും. അപ്പോള്‍ ഇയര്‍ഫോണിലെ ശബ്ദം പരമാവധി കുറച്ചുവെക്കാം.
3. കോള്‍ കണക്ട് ആയ ശേഷം മാത്രമേ ഫോണ്‍ ചെവിയോട് ചേര്‍ക്കാവൂ.
4. റേഞ്ച് കുറവുള്ള സ്ഥലത്ത് നിന്നും ദീര്‍ഘനേരം സംസാരിക്കരുത്. സിഗ്നല്‍ ദുര്‍ബലമാവുന്നത് റേഡിയേഷന്‍ കൂട്ടി ചെവിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam