
സുന്ദരവും തിളക്കവുമുള്ളതുമായ ചർമം ആരുടെയും ആഗ്രഹമാണ്. ഇത് നേടിയെടുക്കാൻ ചെറുതല്ലാത്ത പ്രയത്നവും ശ്രദ്ധയും ആവശ്യമാണ്. നല്ല ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് കൃത്യമായി മുഖം വൃത്തിയാക്കൽ, ഇൗർപ്പം നൽകൽ തുടങ്ങിയവ നിങ്ങളുടെ മുഖം മൃദുവും വഴക്കമുള്ളതുമാക്കുന്നു. എന്നാൽ നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തിൽ ഭക്ഷണക്രമം പ്രധാന പങ്കുവഹിക്കുന്നു.
സെബാക്കസ് ഗ്രന്ഥി കൂടുതൽ സെബം പുറത്തുവിടുമ്പോഴാണ് നമ്മുടെ ചർമം എണ്ണമയത്തിൽ മുങ്ങുന്നത്. ഇത് മുഖത്ത് കറുത്തപാടുകളും ചെറുദ്വാരങ്ങളും വീഴ്ത്താനും കാരണമാകും. എണ്ണമയമുള്ള ചർമം വഴങ്ങാത്തവയായിരിക്കും. എണ്ണമയമുള്ള ചർമം മാറ്റാതെ മുഖക്കുരുവിൽ നിന്ന് രക്ഷനേടാൻ കഴിയില്ല. ഭക്ഷണത്തിൽ മാറ്റം വരുത്തുന്നത് മുഖക്കുരു മുക്ത ചർമത്തിന് സഹായിക്കും. ചുരുങ്ങിയത് ഏഴ് തരം ഭക്ഷണം കഴിക്കുന്നത് ഇതിന് നിങ്ങളെ സഹായിക്കും.
തവിട്ടുനിറത്തിലുള്ള അരി ഉപയോഗിച്ചുള്ള ഭക്ഷണം, ബാർലി, ചോളം, ഒാട്സ്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ഫൈബറിനാൽ സമ്പുഷ്ഠമാണ്. ഇത് മികച്ച ദഹനത്തിന് സഹായിക്കും. ഇവ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് ചർമത്തിൽ നിന്ന് എണ്ണമയം നീക്കാൻ സഹായിക്കും.
ചർമം എണ്ണമയമല്ലാതാകാൻ അവയിൽ ഇൗർപ്പം നിലനിൽക്കണം. തേങ്ങ വിറ്റാമിൻ സി യുടെ മികച്ച ഉറവിടമാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഇവ പ്രധാനം ചെയ്യുന്നു. മുഖം വ്യത്തിയാക്കുന്നതിന് പുറമെ മുഖക്കുരുവിനെ തടയാനും തേങ്ങാവെള്ളത്തിന് സാധിക്കും.
വിറ്റാമിൻ ഡി യുടെയും പൊട്ടാസ്യത്തിന്റെയും മികച്ച ഉറവിടമാണ് വാഴപ്പഴം. ശരീരത്തിൽ നിന്ന് വിശാംഷങ്ങളെ നിർവീര്യമാക്കാനും ഇവ സഹായിക്കുന്നു. ചർമത്തിലെ ദ്വാരങ്ങൾ ഇല്ലാതാക്കാനും അതിൽ അഴുക്ക് വരുന്നത് തടയാനും സഹായിക്കുന്നു.
ആന്‍റി ഒാക്സിഡന്റ് ഘടകങ്ങൾ, വിറ്റാമിൻ സി എന്നിവയാൽ ചെറുനാരങ്ങ സമ്പന്നമാണ്. മുഖത്തെ എണ്ണയുടെ അംശത്തെ സ്വാംശീകരിക്കാൻ ഇവയ്ക്ക് കഴിയുന്നു.
ഫ്ലവനോൾസിന്‍റെ സാന്നിധ്യത്താൽ ഇരുണ്ട നിറത്തിലുള്ള ചോക്ലേറ്റ് സമ്പന്നമാണ്. ഇവയിൽ അടങ്ങിയ ആൻറി ഒാക്സിഡൻറ് ഘടകങ്ങൾ ചർമത്തിന് പരിക്കേൽക്കുന്നതിനെ ചെറുക്കുന്നു.
കോളിഫ്ലവർ ഇനത്തിൽപ്പെട്ട ഇവ വിറ്റാമിൻ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ്. ചർമത്തിലെ എണ്ണ ഉൽപ്പാദനം ഗണ്യമായി കുറക്കാൻ ഇവ സഹായിക്കുന്നു. ചർമത്തെ ആരോഗ്യമുള്ളതായി സംരക്ഷിക്കാനും ഇവ സഹായിക്കുന്നു.
ഒമേഗ 3 കൊഴുപ്പ് ആസിഡ് അടങ്ങിയവയാണിവ. ഒായിൽ സാന്നിധ്യം ചണവിത്തിൽ വിവിധ ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളുടെ സാന്നിധ്യത്തിന് സഹായിക്കുന്നു. ഇതുവഴി മുഖത്തെ ഒായിൽ ഉൽപ്പാദനം കുറക്കാൻ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam