ചീരയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

Published : Dec 08, 2018, 10:41 AM IST
ചീരയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

Synopsis

ചീര കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ നിരവധിയാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചീര കഴിക്കുന്നത് വളരെ നല്ലതാണ്. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.   

വിവിധ തരം ഇലക്കറികള്‍ നാം കഴിക്കാറുണ്ടെങ്കിലും ചീരയാണ് ഗുണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ധാരാളം പോഷകഗുണങ്ങളുള്ള  ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  രാസവളങ്ങള്‍ ചേർത്ത ചീരയാണ് ഇന്ന് കൂടുതലും വിൽക്കപ്പെടുന്നത്. ചീര നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്. 

ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു.  ചീരയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിഒാക്‌സിഡന്റ്‌സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. എല്ലുകൾക്ക് ബലം കൂട്ടാൻ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാൻ സഹായിക്കും. 

ചീരയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു. 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?