ഭക്ഷണത്തിന് ശേഷം ​ഗ്രാമ്പു കഴിച്ചാൽ ഈ അസുഖം തടയാം

By Web TeamFirst Published Oct 23, 2018, 5:23 PM IST
Highlights

ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ  ​ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാൻ ഏറ്റവും നല്ലതാണ്. ക്യത്യസമയത്ത് ഭക്ഷണം കഴിക്കാത്തത്, മാനസിക സമ്മർദ്ദം,മദ്യപാനം,വ്യായാമം ഇല്ലായ്മ എന്നി കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. 

എല്ലാ ആരോ​​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ​ ​ഗ്രാമ്പു. ​ ഗ്രാമ്പുവിൽ ഫെെബർ,വിറ്റാമിൻ, പൊട്ടാഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കരളിനെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർ​ഗമാണ് ഗ്രാമ്പു. ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാൻ ഏറ്റവും നല്ലതാണ്. പലതരം കാരണങ്ങൾ കൊണ്ടാണ് അസി‍ഡിറ്റി ഉണ്ടാകുന്നത്. ക്യത്യസമയത്ത് ഭക്ഷണം കഴിക്കാത്തത്, മാനസിക സമ്മർദ്ദം,മദ്യപാനം,വ്യായാമം ഇല്ലായ്മ എന്നി കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. 

സ്ഥിരമായി വരുന്ന ജലദോഷം, വിട്ടുമാറാത്ത ചുമ എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ഗ്രാമ്പു. മോണരോ​ഗം, പല്ല് വേദന, വായ്നാറ്റം എന്നിവ അകറ്റാനും ഏറെ നല്ലതാണ് ഗ്രാമ്പു. ​ഗ്രാമ്പുവും അൽപം ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോ​ഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. ധാരാളം ആന്റിഒാക്സിഡന്റ് അടങ്ങിയ ഒന്നാണ് ​​ഗ്രാമ്പു. ​കാ‌ത്സ്യം, പൊട്ടാഷ്യം, സോഡിയം എന്നിവയും ​ഗ്രാമ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രമേഹത്തെ നിയന്ത്രിക്കാൻ ദിവസവും ​ഗ്രാമ്പു കഴിക്കുന്നത് ​ഗുണം ചെയ്യും. 

ആർത്തവസമയത്ത് മിക്ക സ്ത്രീകൾക്കും ഉണ്ടാകുന്ന പ്രശ്നമാണ് കഠിനമായ വയറ് വേദന. വയറ് വേദന അകറ്റാൻ ദിവസവും  ​ ​ഗ്രാമ്പു കഴിക്കുന്നത് ​ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് ​ ​ഗ്രാമ്പു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ​​​ഗ്രാമ്പു കഴിക്കാം. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും മൂന്ന് ​ഗ്ലാസ് ​​​ഗ്രാമ്പു വെള്ളം കുടിക്കുക.  

click me!