ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

Published : Mar 13, 2019, 05:23 PM IST
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

Synopsis

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയുമെന്ന് മുമ്പ് നടത്തിയ പഠനങ്ങളിൽ  പറയുന്നു.

വാൾനട്ടിനെ കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാകും.എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വാൾനട്ട്. ദിവസവും ഒരു പിടി വാൾനട്ട്  കഴിക്കുന്നത് ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

വാൾനട്ട് സ്ഥിരമായി കഴിക്കുന്നവരിൽ 26 ശതമാനം മാത്രമാണ് ഡിപ്രഷൻ വരാനുള്ള സാധ്യതയെന്ന് പഠനത്തിൽ പറയുന്നു. ജേർണൽ ന്യൂട്രിയൻസിൽ പഠനം പ്രസിദ്ധീകരിച്ചു. മറ്റ് നടസുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. പുതുതലമുറയിൽ ആറ് ചെറുപ്പക്കാരിൽ ഒരാൾക്ക് വിഷാദരോ​ഗം ഉണ്ടാകുന്നു.

പുരുഷന്മാർ ദിവസവും വാൾനട്ട് കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം വർധിക്കാൻ സഹായിക്കുന്നു. ശരീരയായ രീതിയിൽ ഭക്ഷണം കഴിക്കുകയും ക്യത്യമായി രീതിയിൽ വ്യായാമവും ചെയ്താൽ വിഷാദരോ​ഗം ഒരു പരിധി വരെ തടയാനാകുമെന്ന് സെന്റ്ർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷനിലെ ​ഗവേഷകനായ ലിനോറെ അറബ് പറയുന്നു. ദിവസവും ഒരു പിടി വാൾനട്ട്  കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയുമെന്ന് മുമ്പ് നടത്തിയ പഠനങ്ങൾ പറയുന്നു.

ദിവസവും ഒരു പിടി വാൾനട്ട് 6 മാസം തുടർച്ചയായി കഴിച്ച ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രക്തക്കുഴലുകളുടെ പ്രവർത്തനം കൂടുതൽ ത്വരിതപ്പെടുന്നുവെന്നും ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ കുറയുന്നുവെന്നും
കണ്ടെത്തിയിരുന്നു. വാള്‍നട്ട്‌സ് കഴിക്കുന്ന ആളുകള്‍ക്ക് വയര്‍ എപ്പോഴും നിറഞ്ഞിരിക്കുകയും ഭക്ഷണം കഴിക്കാനുള്ള ത്വര കുറയുകയും ചെയ്യുന്നതായാണ് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.


 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ