പച്ച ആപ്പിൾ ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ

Published : Sep 05, 2018, 11:37 PM ISTUpdated : Sep 10, 2018, 05:28 AM IST
പച്ച ആപ്പിൾ ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ

Synopsis

പച്ച ആപ്പിൾ ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. പോഷകസമൃദ്ധമായ പഴമാണ് പച്ച ആപ്പിൾ.രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ പച്ച ആപ്പിളിന് കഴിയും.

പച്ച ആപ്പിൾ ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. പോഷകസമൃദ്ധമായ പഴമാണ് പച്ച ആപ്പിൾ. ഫ്‌ളവനോയ്ഡുകള്‍, വൈറ്റമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ പച്ച ആപ്പിളിന് കഴിയും. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും കഴിക്കാവുന്ന ഔഷധമൂല്യമുള്ള ഫലമാണിത്. രാവിലെ വെറുംവയറ്റില്‍ പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് പ്രമേഹ സാദ്ധ്യത കുറയുമെന്നും ചില പഠനങ്ങള്‍ പറയുന്നു. 

പച്ച ആപ്പിള്‍ നാരുകളാല്‍ സമൃദ്ധമാണ്. ഇതുകൊണ്ടുതന്നെ ദഹന പ്രക്രിയ സുഗമമാക്കും. വിശപ്പ് കുറയ്ക്കാൻ കഴിവുള്ളതിനാൽ അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പച്ച ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, തുടങ്ങി അനേകം ധാതുക്കളാല്‍ സമ്പുഷ്ടമാണ് പച്ച ആപ്പിള്‍. ഇവയാകട്ടെ ആരോഗ്യത്തിന് അനിവാര്യമായവയുമാണ്. രക്തത്തിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ആപ്പിളിലെ ഇരുമ്പ് സഹായിക്കും. 

ശരീരഭാരം കുറയ്ക്കാന്‍ താലപര്യമുള്ളവര്‍ക്ക് ഏറെ അനുയോജ്യമായതാണ് പച്ച ആപ്പിള്‍. ഭക്ഷണ നിയന്ത്രണം ചെയ്യുന്നവരും, ജിംനേഷ്യത്തില്‍ പതിവായി പോകുന്നവരും ദിവസം ഓരോ ആപ്പിള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കി രക്തയോട്ടം സുഗമമാക്കാനും, അതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും.

 ചര്‍മ്മത്തിലെ കാന്‍സറിനെ തടയുന്നു പച്ച ആപ്പിളിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലുണ്ടാകുന്ന തകരാറുകള്‍ തടയുകയും കാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.  ആന്‍റി ഓക്സിഡന്‍റുകള്‍ പച്ച ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വഴി ആരോഗ്യം നിറഞ്ഞ തിളക്കമുള്ള ചര്‍മ്മവും സ്വന്തമാക്കാം. കരളിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതാണ് ആന്‍റി ഓക്സിഡന്‍റുകള്‍. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കി സന്ധിവാതമുണ്ടാകുന്നതില്‍ നിന്ന് തടയാന്‍‌ പച്ച ആപ്പിള്‍ കഴിക്കുന്നത് സഹായിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!