128 കിലോയായിരുന്നു അന്ന് എന്റെ ഭാരം, 8 മാസം കൊണ്ട് 34 കിലോയാണ് കുറച്ചത്, തടി കുറയ്ക്കാൻ സഹായിച്ചത് ഡയറ്റ്

By Web TeamFirst Published Oct 12, 2018, 7:28 PM IST
Highlights

ഇരുപത്തി നാലുകാരനായ വിരാജ്‌ റായിയാണി എന്ന യുവാവ്‌ 34 കിലോയാണ്‌ എട്ട്‌ മാസം കൊണ്ട്‌ കുറച്ചത്‌.വിരാജിന്‌ 128 കിലോയായിരുന്നു ഭാരം.  വിരാജിന് ഇപ്പോള്‍ 94 കിലോ. ഈ യുവാവ്‌ എങ്ങനെയാണ്‌ തടി കുറച്ചതെന്നല്ലേ?.

വലിച്ചുവാരി കഴിച്ച്‌ അവസാനം പൊണ്ണത്തടിയാകുമ്പോള്‍ തടി കുറയ്‌ക്കാന്‍ ഡയറ്റ്‌ ചെയ്യുന്നവരാണ്‌ ഇന്ന്‌ അധികവും. തടി കുറയ്‌ക്കാന്‍ മിക്കവരും ചെയ്യുന്നത്‌ ഒന്നെങ്കില്‍ ഡയറ്റ്‌ അതുമല്ലെങ്കില്‍ വ്യായാമം. എന്നാല്‍ ഈ കാര്യങ്ങളെല്ലാം ചെയ്‌തിട്ടും തടി കുറയുന്നില്ലെന്നാണ്‌ പലരും പറയാറുള്ളത്‌. ഇരുപത്തി നാലുകാരനായ വിരാജ്‌ റായിയാണി എന്ന യുവാവ്‌ 34 കിലോയാണ്‌ എട്ട്‌ മാസം കൊണ്ട്‌ കുറച്ചത്‌. അന്ന്‌ വിരാജിന്‌ 128 കിലോയായിരുന്നു ഭാരം. വിരാജിന് ഇപ്പോള്‍ 94 കിലോയാണ്‌ ഭാരം. ഈ യുവാവ്‌ എങ്ങനെയാണ്‌ തടി കുറച്ചതെന്നല്ലേ?.

ക്യത്യമായ ഡയറ്റ്‌ ചെയ്‌താല്‍ എത്ര വലിയ തടിയാണെങ്കിലും കുറയ്‌ക്കാമെന്നാണ്‌ വിരാജ്‌ പറയുന്നത്‌. 70 ശതമാനം ഡയറ്റും 30 ശതമാനം വ്യായാമവുമാണ്‌ തടി കുറയാന്‍ സഹായിച്ചതെന്ന്‌ വിരാജ്‌ പറയുന്നു. 128 കിലോ ഭാരം ഉണ്ടായിരുന്നപ്പോള്‍ പലരും കളിയാക്കാന്‍ തുടങ്ങി. തടി ഉണ്ടായിരുന്നപ്പോള്‍ ആത്മവിശ്വാസം തീരെ ഇല്ലായിരുന്നു. ജോലി ചെയ്യാന്‍ എപ്പോഴും മടിയായിരുന്നുവെന്ന്‌ വിരാജ്‌ പറയുന്നു.സുഹൃത്തുക്കളും ബന്ധുക്കളും പരിഹസിക്കാന്‍ തുടങ്ങിയപ്പോള്‍ തടി കുറയ്‌ക്കണമെന്ന തീരുമാനം എടുക്കുകയായിരുന്നു.

ഡയറ്റ്‌ തുടങ്ങിയ അന്ന്‌ മുതല്‍ വിരാജ്‌ രാവിലെ ആദ്യം കുടിച്ചിരുന്നത്‌ കുരുമുളക്‌ പൊടി ചേര്‍ത്ത ചെറുചൂടുവെള്ളമാണ്‌.രാവിലെ ഒന്നോ രണ്ടോ ഗ്ലാസ്‌ വെള്ളം കുടിക്കുമായിരുന്നു. പ്രഭാതഭക്ഷണമായി വിരാജ്‌ കഴിച്ചിരുന്നത്‌ അര കപ്പ്‌ ഓട്‌സും മധുരമില്ലാത്ത ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പിയും. ഇതിനിടയ്‌ക്ക്‌ വിശപ്പ്‌ വന്നാല്‍ ധാരാളം വെള്ളമാണ്‌ വിരാജ്‌ കുടിച്ചിരുന്നത്‌. ഉച്ചയ്‌ക്ക്‌ കഴിച്ചിരുന്നത്‌ രണ്ട്‌ ചപ്പാത്തി,അര കപ്പ്‌ തൈര്‌,ഡാല്‍,സാലഡ്‌, വെജിറ്റബിളുമാണെന്ന് വിരാജ്‌ പറയുന്നു.ചായയും കാപ്പിയും പൂര്‍ണമായും ഒഴിവാക്കി. 

രാത്രി കഴിച്ചിരുന്നത്‌ ഒരു ചപ്പാത്തിയും ഒരു കപ്പ്‌ ബട്ടര്‍ മില്‍ക്കും, ക്യാരറ്റ്,വെള്ളരിക്ക, ബീറ്റ് റൂട്ട് എന്നിവ. എണ്ണ പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, സ്വീറ്റ്‌സ്‌, എന്നിവ പൂര്‍ണമായും ഒഴിവാക്കിയെന്നും വിരാജ്‌ പറഞ്ഞു. കാര്‍ഡിയാക്കിന്‌ വേണ്ടിയുള്ള വ്യായാമങ്ങളാണ്‌ കൂടുതലും ചെയ്‌തിരുന്നത്‌. ഡയറ്റ്‌ തുടങ്ങി മൂന്ന്‌ മാസം കഴിഞ്ഞപ്പോഴേ മാറ്റം വന്ന്‌ തുടങ്ങിയെന്നും വിരാജ്‌ പറയുന്നു.തടി കുറയ്ക്കാൻ ക്ഷമയാണ് പ്രധാനമായി വേണ്ടതെന്ന് വിരാജ്‌ പറയുന്നു. 

click me!