പുരുഷന്മാർ ദിവസവും ഉണക്ക മുന്തിരി കഴിച്ചാൽ

By Web TeamFirst Published Sep 30, 2018, 7:59 PM IST
Highlights

പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഉണക്കമുന്തിരി സഹായിക്കുന്നു . ഉണക്ക മുന്തിരി കഴിച്ചാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലാണ് . ലൈംഗിക ശേഷി വർധിപ്പിക്കാൻ ഉണക്ക മുന്തിരി നല്ലതാണ്.

ഉണക്ക മുന്തിരി ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. ഉണക്ക മുന്തിരിയിൽ നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും നല്ലതാണ് ഉണക്ക മുന്തിരി. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും .പനി, ക്ഷീണം പ്രമേഹം, ലൈംഗിക സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്കും ഉണക്ക മുന്തിരി നല്ലൊരു പരിഹാര മാർഗ്ഗമാണ്.

ഭാരം കൂട്ടാൻ സഹായിക്കുന്ന ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട് . പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഉണക്കമുന്തിരി സഹായിക്കുന്നു . ഉണക്ക മുന്തിരി കഴിച്ചാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലാണ് . ലൈംഗിക ശേഷി വർധിപ്പിക്കാൻ ഉണക്ക മുന്തിരി നല്ലതാണ്.

ഉണക്കമുന്തിരിയിലെ നാരുകൾ ദഹനേന്ദ്രിയത്തിൽ നിന്ന് വിഷപദാർത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാൻ സഹായിക്കുന്നു. ഇത് കുടൽ രോഗങ്ങളിൽ നിന്നും , ബാക്റ്റീരിയകളുടെ അക്രമങ്ങളിൽ നിന്നും, ശരീരത്തെ രക്ഷിക്കുന്നു.  ക്യാൻസിനോടുള്ള പോരാട്ടത്തിന് സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആന്റി ടോക്സിഡന്റ് ഉണക്ക മുന്തിരികളിൽ  ധാരാളം അടങ്ങിയിട്ടുണ്ട് . ഇവ ശരീരത്തിൽ ഒഴുകുന്ന ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു, അതിലൂടെ ക്യാൻസറിന് കാരണമാകുന്ന അസ്വാഭാവികമായ സെല്ലുകളുടെ വളർച്ച തടയാൻ സാധിക്കുന്നു.

ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള ഫൈബർ ശരീരത്തിലെ പിത്തം തള്ളി കളയാനും സഹായകമാണ്. രക്തസമ്മർദ്ദം കുറയ്ക്കാൻ ഉണക്ക മുന്തിരി ഏറെ സഹായകരമാണ് . ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ആണിതിന് കാരണം . രക്തക്കുഴലുകളുടെ പിരിമുറുക്കം കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ഇതിലൂടെ സാധ്യമാകുന്നു .  ഈ ഉണങ്ങിയ മുന്തിരിപ്പഴത്തിലെ ഫൈബറുകൾ രക്തക്കുഴലുകളിലെ ബയോകെമിസ്ട്രിയെ സ്വാധീനിക്കുകയും അവരുടെ ബലത്തെ കുറയ്ക്കുകയും ചെയ്യും. ഇത് ഹൈപ്പർടെൻഷൻ കുറയാൻ സഹായിക്കുന്നു .

പല്ലുകളുടെ ആരോഗ്യത്തിന് ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ്,പല്ലുകൾ പൊടിഞ്ഞു പോകുന്നതും,കാവിറ്റി പ്രശ്നങ്ങളും,പരിഹരിക്കുന്നു . പല്ലുകൾ പൊടിഞ്ഞു പോകാൻ കാരണമാകുന്ന ബാക്റ്റീരിയകൾക്കെതിരെയാണ് ഉണക്ക മുന്തിരിയിലെ ആസിഡുകൾ പ്രവർത്തിക്കുന്നത്. ഹൃദയാരോഗ്യം ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബർ, ഫിനോളിക് ആസിഡ്, ആൻറി ഓക്സിഡൻറുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു അതിലൂടെ രക്ത സമ്മർദ്ദവും കുറയുകയും ഹൃദയാരോഗ്യം നിലനിൽക്കുകയും ചെയുന്നു.

 പ്രമേഹ രോഗികൾ ഭക്ഷണത്തിനു ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരികൾ കഴിക്കുന്നത് നല്ലതാണ്. അനീമിയ അകറ്റുന്നു ഉണക്കമുന്തിരിയിൽ വലിയ തോതിൽ ഇരുമ്പു അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ തടയാൻ സഹായിക്കുന്നു.ത്വക്ക് രോ​ഗങ്ങൾക്ക് ഏറ്റവും നല്ലതാണ് ഉണക്ക മുന്തിരി. വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഉണക്കമുന്തിരി ഏറെ നല്ലതാണ്. ചർമ്മം കൂടുതൽ മിനുസള്ളമുള്ളതാക്കാനും ചർത്തിന് നിറം വർദ്ധിക്കാനും ഉണക്ക മുന്തിരി വളരെയധികം സഹായിക്കും. 

click me!