മോണയിൽ നിന്ന് രക്തം വരാറുണ്ടോ?

Published : Sep 30, 2018, 06:34 PM ISTUpdated : Sep 30, 2018, 06:36 PM IST
മോണയിൽ നിന്ന് രക്തം വരാറുണ്ടോ?

Synopsis

മോണയിൽ നിന്ന് രക്തം വരുന്നത് പലർക്കും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. പല കാരണങ്ങൾ കൊണ്ടാണ് മോണയിൽ നിന്ന് രക്തം വരുന്നത്. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാനകാരണം. കൂടിയ അളവിലുള്ള പുകയില ഉപയോഗം മോണയിൽ രക്തം വരാൻ ഇടയാക്കുന്നു.

മോണയിൽ നിന്ന് രക്തം വരുന്നത് പലർക്കും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ചിലർക്ക് ആപ്പിൾ കടിക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ട്. മറ്റ് ചിലർക്ക് പല്ലുതേയ്ക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ട്. ഈ പ്രശ്നത്തെ ​ഗൗരവമായി തന്നെ സമീപിക്കേണ്ടതാണ്. പല കാരണങ്ങൾ കൊണ്ടാണ് മോണയിൽ നിന്ന് രക്തം വരുന്നത്. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാനകാരണം. വൃത്തിയായി സൂക്ഷിക്കാത്ത വായ അണുക്കളുടെ വാസസ്​ഥലമാണ്​.

 ഇൗ അണുക്കൾ മൂലം മോണയിൽ പഴുപ്പുണ്ടാവുകയും ഇത്​ രക്​തം വരുന്നതിനിടയാക്കുകയും ചെയ്യും. ശരീരത്തിൽ വൈറ്റമിൻ സിയുടെയും കെയുടെയും അഭാവം ഉണ്ടായാലും ഇത് സംഭവിക്കാം. കൂടിയ അളവിലുള്ള പുകയില ഉപയോഗം മോണയിൽ രക്തം വരാൻ ഇടയാക്കുന്നു. ഗർഭാവസ്​ഥയിലെ ഹോർമോൺ വ്യതിയാനവും മോണയിൽ രക്തം വരാൻ കാരണമാകുന്നുണ്ട്. അത് കൂടാതെ തെറ്റായ ഭക്ഷണ രീതിയും മോണയിൽ നിന്ന് രക്​തം വരുന്നതിനിടയാക്കും.മോണരോ​ഗത്തിന്റെ ചില ലക്ഷണങ്ങൾ താഴേ ചേർക്കുന്നു.
 

  • പല്ലിന്​ ഇളക്കം
  • മോണക്ക്​ വീക്കം
  • വായ്​ നാറ്റം
  • മോണയിൽ പഴുപ്പ്​
  • മോണ വേദന

ദിവസവും ഉപ്പുവെള്ളം കൊണ്ട്​ വായ കഴുകിയാൽ മോണരോ​ഗം ഒരു പരിധി വരെ തടയാനാകും. ഉപ്പ്​ ആൻറിസെപ്​റ്റിക്​ ഗുണമുള്ളതാണ്​. ഇൗ ഗുണങ്ങൾ മോണയിൽ നിന്ന്​ രക്​തം വരുന്നതിനെയും മറ്റ്​ അണുബാധകളെയും തടയും. ചൂടുവെള്ളത്തിൽ ഉപ്പിട്ട്​ ദിവസം മൂന്നു തവണയെങ്കിലും വായ കഴുകുന്നത് ഏറെ നല്ലതാണ്. കുറച്ച്​ തേൻ കൈവിരലിലെടുത്ത്​ മോണയിൽ തടവുക. ഇത്​ നിത്യേന ചെയ്യണം. തേനി​​ന്റെ ആൻറി ബാക്​ടീരിയൽ സ്വഭാവം മോണയെ അണുബാധയിൽ നിന്ന്​ രക്ഷിക്കും. വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച്​ വായ കഴുകുന്നത് മോണരോ​ഗത്തിന് ഏറെ നല്ലതാണ്. തൈര്​, ഗ്രീൻ ടീ, വെളുത്തുള്ളി എന്നിവ മോണയു​ടെ ആരോഗ്യം സംരക്ഷിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോക ശ്രവണ ദിനം 2026: ഇയർഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
ഫാറ്റി ലിവർ നിസ്സാരമാക്കല്ലേ, ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും; ചെയ്യേണ്ടത്