
ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്താൽ മാനസികാരോഗ്യത്തെ ബാധിക്കും.ദീർഘനേരം ഇരുന്ന് ജോലി ചെയ്താൽ വിഷാദരോഗത്തിനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. യൂണിവേഴ്സിറ്റി ഒാഫ് മാസ് അറ്റ് ആംഹേസ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ പ്രമേഹസാധ്യത കൂടുന്നു. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.
ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ പേശി തകരാർ, വൃക്കരോഗങ്ങള്‍, അമിതവണ്ണം, നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറയുക, ഉയര്‍ന്ന രക്തസമ്മർദം, നടുവേദന, വെരിക്കോസ് വെയിന്‍, ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ന്‍ ത്രോംബോസിസ്), ഓസ്റ്റിയോപെറോസിസ് അഥവാ അസ്ഥിക്ഷതം, കാന്‍സര്‍ സാധ്യത എന്നിവ ഉണ്ടാകാം.
ഇരുന്ന് ജോലി ചെയ്യുന്നവർ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നില്‍ക്കുക, ലഘുവ്യായാമങ്ങള്‍ ചെയ്യുക, ഇടക്കിടെ നിവരുകയും കുനിയുകയും ചെയ്യുക തുടങ്ങി ശരീരത്തെ ഒരേ അവസ്ഥയില്‍ ചടഞ്ഞുകൂടാതെ ഇരിക്കാന്‍ ഇത്തരം ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കൻ ജേണൽ ഓഫ് നഴ്സിങ്ങിൽ ഈ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീർഘനേരം ജോലി ചെയ്യുന്നവർ ജോലി ചെയ്യുന്നതിന്റെ ഇടയ്ക്ക് 10 മിനിറ്റെങ്കിലും നടക്കാൻ ശ്രമിക്കണമെന്നും ഗവേഷകർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam