ക്യാൻസറിനെതിരായ പോരാട്ടത്തിൽ സമയബന്ധിതമായ പരിശോധന വളരെ പ്രധാനമാണ്. മിക്ക ക്യാൻസറുകളും ചികിത്സിക്കാവുന്നതാണ്.
എല്ലാവരും ഏറെ പേടിയോടെ നോക്കി കാണുന്ന രോഗമാണ് ക്യാൻസർ എന്ന് പറയുന്നത്. ഡിഎൻഎ മ്യൂട്ടേഷനുകൾ മൂലമുണ്ടാകുന്ന അനിയന്ത്രിതമായ കോശ വളർച്ച, മറ്റ് ശരീരഭാഗങ്ങളെ ആക്രമിക്കാൻ കഴിയുന്ന മുഴകൾ (മെറ്റാസ്റ്റാസിസ്) രൂപപ്പെടുന്ന 100-ലധികം രോഗങ്ങളുടെ ഒരു കൂട്ടമാണ് ക്യാൻസർ.
ക്യാൻസറിനെതിരായ പോരാട്ടത്തിൽ സമയബന്ധിതമായ പരിശോധന വളരെ പ്രധാനമാണ്. മിക്ക ക്യാൻസറുകളും ചികിത്സിക്കാവുന്നതാണ്. സ്തനാർബുദം, സെർവിക്കൽ കാൻസർ, വൻകുടൽ ക്യാൻസർ തുടങ്ങിയ പല അർബുദങ്ങളെയും നേരത്തെ കണ്ടെത്തിയാൽ കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.
പാരമ്പര്യം, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെല്ലാം ക്യാൻസർ സാധ്യതയെ സ്വാധീനിക്കുന്നു. ഉയർന്ന അപകടസാധ്യതയുള്ളവർ നേരത്തെ സ്‌ക്രീനിംഗ് ആരംഭിക്കുകയോ കൂടുതൽ തവണ പരിശോധനകൾ നടത്തുകയോ ചെയ്യണം. ക്യാൻസറുകൾ നേരത്തെ കണ്ടെത്തുന്നതിന് ചെയ്യേണ്ട മെഡിക്കൽ ടെസ്റ്റുകളെ കുറിച്ച് ജമ്മുവിലെ ഉജാല സിഗ്നസ് ജെകെ മെഡിസിറ്റിയിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റായ ഡോ. റിച്ചു ശർമ്മ പറയുന്നു.
സ്തനാർബുദം
മാമോഗ്രാഫി, സ്തനാർബുദ അൾട്രാസൗണ്ട്, iBreastExam പോലുള്ള നോൺ-ഇൻവേസിവ് ഡിജിറ്റൽ ടാക്റ്റൈൽ സെൻസർ സാങ്കേതികവിദ്യ സ്വയം-സ്തനാർബുദ പരിശോധന, ബയോമാർക്കർ പരിശോധന ( ഉയർന്ന അപകടസാധ്യതയുള്ള കേസുകളിൽ) എന്നിവ ബ്രെസ്റ്റ് ക്യാൻസർ നേരത്തെ കണ്ടെത്താൻ സഹായിക്കും.
സെർവിക്കൽ ക്യാൻസർ
പാപ് സ്മിയർ (നോൺ-ഇൻവേസീവ്), HPV DNA ടെസ്റ്റ് (മോളിക്യുലാർ ടെസ്റ്റ്) എന്നിവ സെർവിക്കൽ ക്യാൻസറിനെ നേരത്തെ കണ്ടെത്താൽ സഹായകമാണ്.
വൻകുടൽ ക്യാൻസർ
മലം അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ (FIT / FOBT - നോൺ-ഇൻവേസീവ്), കൊളോനോസ്കോപ്പി (ആവശ്യമെങ്കിൽ), ക്യാൻസറുമായി ബന്ധപ്പെട്ട ജനിതക മാറ്റങ്ങൾ കണ്ടെത്തുന്ന മലം ഡിഎൻഎ പരിശോധനകൾ എന്നിവ വൻകുടൽ ക്യാൻസറിനെ നേരത്തെ കണ്ടെത്താൽ ഫലപ്രദമാണ്.
പ്രോസ്റ്റേറ്റ് ക്യാൻസർ
PSA രക്തപരിശോധന (നോൺ-ഇൻവേസീവ്), മോളിക്യുലാർ, ജീനോമിക് റിസ്ക് സ്‌ട്രാറ്റിഫിക്കേഷൻ ടെസ്റ്റുകൾ എന്നിവ പ്രോസ്റ്റേറ്റ് ക്യാൻസറിനെ തിരിച്ചാൻ സഹായകമാണ്.
ശ്വാസകോശ ക്യാൻസർ
ലോ-ഡോസ് സിടി സ്കാൻ, മോളിക്യുലാർ ടെസ്റ്റുകൾ എന്നിവ ചെയ്യുന്നത് ശ്വാസകോശ ക്യാൻസർ കണ്ടെത്താൻ സഹായിക്കും.
ലിവർ ക്യാൻസർ
അൾട്രാസൗണ്ട് (നോൺ-ഇൻവേസീവ്), AFP രക്തപരിശോധന എന്നിവ ലിവർ ക്യാൻസറിനെ കണ്ടെത്താൻ സഹായിക്കും.


