അമ്മമാർ അറിയാൻ; കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്

Published : Jan 16, 2019, 11:11 PM ISTUpdated : Jan 16, 2019, 11:17 PM IST
അമ്മമാർ അറിയാൻ; കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്

Synopsis

 കുട്ടികൾക്ക് ക്യത്യസമയത്ത് ബ്രേക്ക് ഫാസ്റ്റ് നൽകി ശീലിപ്പിക്കുക. ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ് ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജം ശരീരത്തിനും തലച്ചോറിനും കിട്ടുന്നത്. പച്ചക്കറികളും പഴവർ​ഗങ്ങളും കുട്ടികൾക്ക് കൊടുക്കാതിരിക്കുമ്പോൾ നിരവധി രോ​ഗങ്ങളാകും പിടിപെടുക. ബീറ്റ്റൂട്ട്, കാരറ്റ്, കാബേജ്, ബീൻസ്,  ചീര പോലുള്ള പച്ചക്കറികൾ കുട്ടികൾക്ക് ധാരാളം നൽകി ശീലിപ്പിക്കുക.

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മാത്രം നൽകുക. ഫെെബർ, വിറ്റാമിനുകൾ, കാത്സ്യം, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് നൽകേണ്ടത്. കുട്ടികൾക്ക് ക്യത്യസമയത്ത് ബ്രേക്ക് ഫാസ്റ്റ് നൽകി ശീലിപ്പിക്കുക. ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ് ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജം ശരീരത്തിനും തലച്ചോറിനും കിട്ടുന്നത്. മറ്റൊന്ന് കുട്ടികളെ പച്ചക്കറി കഴിക്കാൻ ശീലിപ്പിക്കുകയാണ് പ്രധാനമായും വേണ്ടത്. 

പച്ചക്കറികളും പഴവർ​ഗങ്ങളും കുട്ടികൾക്ക് കൊടുക്കാതിരിക്കുമ്പോൾ നിരവധി രോ​ഗങ്ങളാകും പിടിപെടുക. ബീറ്റ്റൂട്ട്, കാരറ്റ്, കാബേജ്, ബീൻസ്,  ചീര പോലുള്ള പച്ചക്കറികൾ കുട്ടികൾക്ക് ധാരാളം നൽകി ശീലിപ്പിക്കുക. ഗോതമ്പ്, പാലുല്‍പന്നങ്ങള്‍ തുടങ്ങിയ ഭക്ഷണസാധനങ്ങളില്‍ ഗ്ലൂട്ടന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കാണ് സെലിയാക് രോഗം ഉണ്ടാകുന്നത്. കൂടെക്കൂടെയുള്ള വയറിളക്കം, ദുര്‍ഗന്ധമുള്ള അയവുള്ള മലം, ഉന്തിയ വയര്‍, വളര്‍ച്ചക്കുറവ്, തൂക്കക്കുറവ് ഇവയാണ് സെലിയാക് രോഗത്തിന്റെ ലക്ഷണങ്ങള്‍. 

ഗ്ലൂട്ടന്‍ കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയാണ് പ്രതിവിധി. ഭക്ഷണരീതി, കാലാവസ്ഥ എന്നിവ മാറുമ്പോള്‍ കുട്ടികള്‍ക്ക് വയറിളക്കം ഉണ്ടാകാം. കാലാവസ്ഥ മാറുമ്പോള്‍ ഉണ്ടാകുന്ന വയറിളക്കം വേനല്‍ക്കാലത്താണു പൊതുവേ കാണുന്നത്. ശുചിത്വമില്ലാത്തിടത്തു നിന്നു ജ്യൂസുകളും മറ്റും വാങ്ങിക്കഴിക്കുന്നതാണ് ഇതിനു പ്രധാന കാരണം. ചില കുട്ടികള്‍ക്കു പാലും പാലുല്‍പന്നങ്ങളും വയറിളക്കം ഉണ്ടാക്കും. 

ചില കുട്ടികൾക്ക് സ്ഥിരമായി വയറ് വേദന വരുന്നത് കാണാം. സ്ഥിരമായി വയറ് വേദന വരുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറിനെ കണ്ട് പരിശോധിക്കേണ്ടത് അത്യവശ്യമാണ്. രാവിലെ ഭക്ഷണം കഴിക്കാത്തതും എരിവുള്ള ഭക്ഷണം കഴിക്കുന്നതും ചില കുട്ടികളിൽ വയറ് വേദനയുണ്ടാക്കാം.ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ കുട്ടികൾക്ക് നൽകാതിരിക്കുക. 
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?