ആഹാരം നിയന്ത്രിച്ചാൽ പ്രമേഹം നിയന്ത്രിക്കാം

By Web TeamFirst Published Nov 23, 2018, 1:07 PM IST
Highlights

പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹം പെട്ടെന്ന് തളർത്തുന്നത് സ്ത്രീകളെയാണ്. മാനസികമായും ശാരീരികമായും ഈ തളർച്ച അവർക്ക് അനുഭവപ്പെടാറുണ്ട്. നടത്തം, യോ​ഗ തുടങ്ങിയ വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നത് ക്ഷീണം ഇല്ലാതാക്കാൻ സഹായിക്കും.

പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ​ഹോർമോൺ ആണ് ഇൻസുലിൻ. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നതു കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ തോത് അനുസരിച്ച് പ്രമേഹരോ​ഗാവ്സ്ഥ വ്യത്യാസപ്പെടും. അതുകൊണ്ടാണ് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നു കഴിക്കണം എന്ന് പറയുന്നത്.

ഇൻസുലിൻ കുത്തിവയ്പ്പും ​ഗുളികയുമാണ് പ്രമേഹ നിയന്ത്രണത്തിനുള്ള രണ്ടു മാർ​ഗങ്ങൾ. ക്യത്യമായി മരുന്ന് കഴിക്കേണ്ടത് ഈ രോ​ഗത്തിന് അനിവാര്യമാണ്. പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹം പെട്ടെന്ന് തളർത്തുന്നത് സ്ത്രീകളെയാണ്. മാനസികമായും ശാരീരികമായും ഈ തളർച്ച അവർക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ നടത്തം, യോ​ഗ തുടങ്ങിയ വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നത് ക്ഷീണം ഇല്ലാതാക്കാൻ സഹായിക്കും.

 എപ്പോഴും ഊർജസ്വലരായിരിക്കുക എന്നതാണ് പ്രമേഹത്തിനുള്ള ഒരു പ്രതിവിധി. കൗമാരം മുതൽ വ്യായാമശീലം കുട്ടികളിൽ വളർത്തിയെടുക്കണം. ജീവിതശെെലിയുടെ ഭാ​ഗമായി ആഴ്ച്ചയിൽ മൂന്ന് മണിക്കൂറെങ്കിലും ലഘുവ്യായാമങ്ങൾ ശീലിപ്പിക്കുക. സ്ത്രീകൾ ഫിറ്റ്നസ് സെന്റിൽ പോവുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും അമിതവണ്ണം തടയാനും സഹായിക്കും. 

ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്...

അനിയന്ത്രിതമായ വിശപ്പ്
ഹൃദയമിടിപ്പ് വർധിക്കുക
വിറയൽ
അസാധാരണമായ ശബ്ദം കേൾക്കുക
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക
ദാഹം കൂടുക
ഉത്കണ്ഠ
തലവേദന
കാഴ്ച്ചമങ്ങൽ 

കഴിക്കേണ്ട ഭക്ഷണങ്ങൾ...

1. പഴവർ​ഗങ്ങൾ പരമാവധി കഴിക്കാന്‍ ശ്രമിക്കുക. പഴം,ബദാം, മാതളം,ആപ്പിള്‍ ,ഓറഞ്ച്‌ പോലുള്ളവ ദിവസവും കഴിക്കാന്‍ ശ്രമിക്കുക. 

 2. ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ മുമ്പ്‌ തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അരി ആഹാരം കഴിക്കാതിരിക്കുക. പ്രമേഹരോഗികള്‍ ഉച്ചയ്‌ക്ക്‌ പറ്റുമെങ്കില്‍ ഒരു കപ്പ്‌ ബട്ടര്‍ മില്‍ക്ക്‌ കുടിക്കാന്‍ ശ്രമിക്കുക. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതാണ്‌ ബട്ടര്‍ മില്‍ക്ക്‌. 

3. നാല്‌ മണിക്ക്‌ സാധിക്കുമെങ്കില്‍ അല്‍പ്പം കപ്പലണ്ടി കഴിക്കാന്‍ ശ്രമിക്കുക. വിറ്റാമിനുകള്‍, മിനറല്‍സ്‌,അമിനോ ആസിഡ്‌ എന്നിവ ധാരാളം അടങ്ങിയതാണ്‌ കപ്പണ്ടി. മറ്റ്‌ എണ്ണ പലഹാരങ്ങളൊന്നും തന്നെ കഴിക്കാതിരിക്കുക. രക്തത്തിലെ പഞ്ചാസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ കപ്പലണ്ടി ഏറെ നല്ലതാണ്‌. 

4. പ്രമേഹരോഗികള്‍ മധുരം പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്‌സ്‌,ഐസ്‌ ക്രീം, പോലുള്ള പൂര്‍ണമായും ഒഴിവാക്കുക. അത്‌ പോലെ തന്നെ ചായ,കാപ്പി എന്നിവ പൂര്‍ണമായും ഒഴിവാക്കുക. 

5. പ്രമേഹരോഗികള്‍ ദിവസവും നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്‌ വ്യായാമം. ദിവസവും രാവിലെയും വൈകിട്ടും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുക. മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വ്യായാമം ചെയ്യുന്നത്‌ ഏറെ നല്ലതാണ്‌. 

click me!