
തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ അമിതമായി കഴിക്കുമ്പോൾ ശരീരത്തിൽ എത്തുന്ന കൊഴുപ്പിന്റെ അളവ് ചെറുതൊന്നുമല്ല. ശരീരത്തിൽ കൊഴുപ്പ് കെട്ടി കിടന്നാൽ ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലിന്റെ അളവ് വർധിക്കും.
നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കുറയുകയും ചെയ്യും. അത് പൊണ്ണത്തടി, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉണ്ടാക്കാം. ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമേ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനാകൂ. കൊഴുപ്പുള്ളതും എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
സാൽമൺ ഫിഷ്...
കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കുറയ്ക്കാൻ നിലനിർത്താൻ സഹായിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും സാൽമൺ ഫിഷ് കഴിക്കുന്നത് ഗുണം ചെയ്യും.
മാതളം...
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.
ബ്രോക്കോളി...
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു. ബ്രോക്കോളിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഡിഎൻഎ യുടെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനും ഓസ്റ്റിയോആർത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നു. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാൽ, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് സഹായിക്കും.
കറുവപ്പട്ട...
കൊഴുപ്പ് അടിഞ്ഞുകൂടി ധമനികളില്‍ ഉണ്ടാകുന്ന പ്ലേക്കുകളെ അലിയിച്ച് പുതിയ പ്ലേക്കുകള്‍ വരാതെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒന്നാണ് കറുവപ്പട്ട. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ രക്തത്തിന്‍റെ ഓക്സീകരണം തടഞ്ഞും ഹൃദയത്തിന്‍റെ ആരോഗ്യം കാക്കുന്നു. ദഹനപ്രശ്‌നങ്ങള്‍ അകറ്റാൻ കറുവപ്പട്ട പാലിൽ ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാല്‍ കുടിക്കുമ്പോഴുണ്ടാകാനിടയുള്ള അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് കറുവപ്പട്ട.
മഞ്ഞൾ...
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾ. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു നുള്ള് മഞ്ഞൾ പൊടി കഴിച്ചിട്ട് ഉറങ്ങിയാൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ലിവറില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യം കാക്കാനും മികച്ചതാണ് മഞ്ഞൾ. കരളിനെ ശുദ്ധീകരിക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി ബൈല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ബൈല്‍ അഥവാ പിത്തരസം കൊഴുപ്പു പുറന്തള്ളാന്‍ കരളിനെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam