ഡയറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ടോ?

By Web TeamFirst Published Jan 24, 2019, 12:16 PM IST
Highlights

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം ഉൾപ്പെടുത്തണമെന്ന് ലോക ആരോ​ഗ്യ സം​ഘടന നടത്തിയ പഠനത്തിൽ പറയുന്നു. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോ​ഗങ്ങൾ, പക്ഷാഘാതം, രക്തസമ്മർദ്ദം, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവ വരാതിരിക്കാൻ സഹായിക്കുന്നുമെന്നും പഠനത്തിൽ പറയുന്നു. 

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണം നിയന്ത്രിച്ചിട്ടും ക്യത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് പൊണ്ണത്തടിയ്ക്ക് കാരണമാകുന്നത്. വ്യായാമമില്ലായ്മ, ജങ്ക് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇവയെല്ലാം അമിതവണ്ണത്തിനുള്ള കാരണങ്ങളാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമാണ്.

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം ഉൾപ്പെടുത്തണമെന്ന് ലോക ആരോ​ഗ്യ സം​ഘടന നടത്തിയ പഠനത്തിൽ പറയുന്നു. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോ​ഗങ്ങൾ, പക്ഷാഘാതം, രക്തസമ്മർദ്ദം, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവ വരാതിരിക്കാൻ സഹായിക്കുന്നുമെന്നും പഠനത്തിൽ പറയുന്നു. 

ഫെെബർ ഭക്ഷണങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ഡയറ്റ് ചെയ്യുമ്പോൾ ദിവസവും ശരീരത്തിൽ 30 ​ഗ്രാം ഫെെബർ എത്തേണ്ടത് അത്യാവശ്യമാണ്. ഫെെബർ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഡയറ്റാണ് നോക്കേണ്ടത്. വിശപ്പ് കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. 

പോഷക​ഗുണമുള്ളതും ഫെെബർ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ട്രോക്ക്, ടെെപ്പ് 2 പ്രമേഹം എന്നിവ ഇല്ലാതാക്കുകയും മരണസാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ന്യൂസിലാന്റിലെ ഒട്ടാഗോ സർവകലാശാലയിലെ ​ഗവേഷകനും പ്രൊഫസറുമായ  ജിം മാൻ പറയുന്നു. ചെറുപ്പക്കാർ 2000 കലോറി അടങ്ങിയ ഭക്ഷണങ്ങളാകണം ഡയറ്റിൽ ഉൾപ്പെടുത്താൻ. 25 ​ഗ്രാം ഫെെബർ ശരീരത്തിൽ എത്തേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു. 

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഇവയൊക്കെ...

1. ഉരുളക്കിഴങ്ങ്
2. നട്സ് 
3. ബ്രോക്കോളി 
4. ക്യാരറ്റ്
5. ചോളം
6. ഓട്സ്
 

click me!