​ഗർഭകാലത്ത് കുടിക്കേണ്ട 5 തരം ജ്യൂസുകൾ

By Web TeamFirst Published Sep 26, 2018, 1:06 PM IST
Highlights

ഗർഭകാലത്ത് പച്ചക്കറികളും ജ്യൂസുകളുമാണ് പ്രധാനമായി ​ഗർഭിണികൾ കഴിക്കേണ്ടത്. ഗർഭകാലത്ത് ജ്യൂസുകൾ ധാരാളം കുടിക്കാൻ ശ്രമിക്കണം. ​ഗർഭകാലത്ത് കുടിക്കേണ്ട അഞ്ച് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഗർഭകാലത്ത് ഭക്ഷണം കഴിക്കാൻ മിക്ക അമ്മമാർക്കും മടിയാണ്. ക്ഷീണവും ഛർദ്ദിയും ഉള്ളത് കൊണ്ട് ഭക്ഷണം കഴിക്കാൻ തോന്നുകയുമില്ല. ഛർദ്ദി പോലുള്ള അസ്വസ്ഥതകൾ ഇല്ലെങ്കിൽക്കൂടി ഗർഭസ്ഥശിശുവിന്റെ വളർച്ചയെ സംബന്ധിച്ച് അമ്മമാരുടെ ഉള്ളിൽ നൂറുനൂറ് ആധികളാണ്. ​ഗർഭകാലത്ത് പച്ചക്കറികളും ജ്യൂസുകളുമാണ് പ്രധാനമായി ​ഗർഭിണികൾ കഴിക്കേണ്ടത്. ഗർഭകാലത്ത് ജ്യൂസുകൾ ധാരാളം കുടിക്കാൻ ശ്രമിക്കണം. ​ഗർഭകാലത്ത് കുടിക്കേണ്ട അഞ്ച് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

1.കാരറ്റ് ജ്യൂസ്

ധാരാളം കാത്സ്യവും ഇരുമ്പും പൊട്ടാസിയവും മഗ്നീസിയവും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് കാരറ്റ്. ​ഗർഭിണികൾ നിർബന്ധമായും കുടിക്കേണ്ട ജ്യൂസുകളിലൊന്നാണ് കാരറ്റ് ജ്യൂസ്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനും കാരറ്റ് ജ്യൂസ്‌ സഹായിക്കും. നവജാതശിശുവിന്‍റെ കാഴ്ചശക്തിയ്ക്ക് പോലും കാരറ്റ് ഗുണം ചെയ്യും. ഒാരോ ദിവസവും ഒരു ​ഗ്ലാസ് ജ്യൂസ് വച്ച് കുടിക്കണം. 

2. വെള്ളരിക്ക ജ്യൂസ്

​ഗർഭകാലത്ത് നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് വെള്ളരിക്ക.വെള്ളരിക്ക ജ്യൂസായെങ്കിലും കുടിക്കാൻ ശ്രമിക്കുക.  ദിവസേന വെള്ളരിക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നീരുവീക്കം കുറയ്ക്കും. പ്രത്യേകിച്ച് അവസാന മൂന്നു മാസങ്ങളില്‍ വെള്ളരിക്കജ്യൂസ്‌ നിര്‍ബന്ധമായും ഭക്ഷണക്രമത്തില്‍ ഉള്‍പെടുത്തുക. ഗര്‍ഭകാലത്ത് ശിശുവിന്‍റെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമുള്ളതാണ് ഫോളിക് ആസിഡ്.

3. ആപ്പിള്‍ ജ്യൂസ്

ഗര്‍ഭകാലത്ത് ചിലര്‍ നേരിടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഈ പ്രശ്നത്തിന്‍റെ ആക്കം കുറയ്ക്കാന്‍ ആപ്പിള്‍ കഴിക്കുന്നത്‌ സഹായിക്കും. നവജാത ശിശുവിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഏറെ ഗുണപ്രദമാണ് ആപ്പിള്‍ ജ്യൂസ്‌. ഗര്‍ഭിണികളില്‍ വിളര്‍ച്ച ഒഴിവാക്കാനും ഇത് സഹായിക്കും. ജ്യൂസ്‌ ആയിമാത്രമല്ല പാലൊഴിച്ചു ഷേക്ക്‌ ആയും അത്താഴത്തിനൊപ്പവും ആപ്പിള്‍ ഉള്‍പെടുത്താം.

4. മുന്തിരി ജ്യൂസ്

നെഞ്ചെരിച്ചില്‍, രക്തസമ്മര്‍ദ്ധം, മലബന്ധം, മൈഗ്രെയ്ന്‍ എന്നിങ്ങനെ നിരവധി ഗര്‍ഭകാലപ്രശ്നങ്ങള്‍ കുറയ്ക്കാനുള്ള കഴിവ് മുന്തിരിയ്ക്കുണ്ട്. ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്ത മുന്തിരി നോക്കി വാങ്ങുക. കാരണം അമിതരാസവളം ഉപയോഗിച്ച് കൃഷി ചെയ്ത മുന്തിരി കഴിക്കുന്നത്‌ വിപരീതഫലം ഉണ്ടാക്കും. ജ്യൂസ്‌ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും. ശുദ്ധമായ ജ്യൂസ്‌ കുടിക്കുന്നതിലും ധാരാളം വെള്ളം ചേര്‍ത്ത് കുടിക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്. വെറുംവയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം.

5.ബീറ്റ് റൂട്ട് ജ്യൂസ്

ധാരാളം വിറ്റാമിനുകളും ക്യാൾഷ്യവും അടങ്ങിയ ഒന്നാണ് ബീറ്റ് റൂട്ട്. ​ഗർഭിണികൾ ബീറ്റ് റൂട്ട് കറി വച്ചോ അല്ലാതെയോ കഴിക്കാം.ബീറ്റ് റൂട്ട് കറി വച്ച് കഴിക്കാൻ മടിയുള്ളവർ ജ്യൂസായി വേണമെങ്കിലും കുടിക്കാം. ഇരുമ്പ് ധാരാളം അടങ്ങിയ ഒന്നാണ് ബീറ്റ് റൂട്ട്. അനീമിയ വരാതിരിക്കാൻ ഏറ്റവും നല്ലതാണ് ബീറ്റ് റൂട്ട്. നവജാതശിശുവിന്റെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും നല്ലതാണ് ബീറ്റ് റൂട്ട് ജ്യൂസ്. രക്തംശുദ്ധീകരിക്കാൻ ബീറ്റ് റൂട്ട് ഏറെ സഹായിക്കുന്നു. 

click me!