ക്യാൻസർ എങ്ങനെ നേരത്തെ തിരിച്ചറിയാം; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

By Web TeamFirst Published Sep 25, 2018, 11:09 PM IST
Highlights

ക്യാൻസർ എന്ന അസുഖത്തെ വളരെ ഭയപ്പാടോടെയാണ് പലരും കാണുന്നത്. എന്നാൽ ചില മുൻകരുതലെടുത്താൽ ക്യാൻസർ എന്ന രോ​ഗം വരാതെ സൂക്ഷിക്കാനാകും. ക്യാന്‍സര്‍ എങ്ങനെ നേരത്തെ തിരിച്ചറിയാം എന്ന വിഷയത്തെ പറ്റി ആസ്റ്റര്‍ മെഡിസിറ്റിയിലെ മെഡിക്കല്‍ ഓങ്കോളജിസ്‌റ്റായ ഡോ.അരുണ്‍ വാര്യർ പറയുന്നു.

ക്യാൻസർ എന്ന അസുഖത്തെ വളരെ ഭയപ്പാടോടെയാണ് പലരും കാണുന്നത്. എന്നാൽ ചില മുൻകരുതലെടുത്താൽ ക്യാൻസർ എന്ന രോ​ഗം വരാതെ സൂക്ഷിക്കാനാകും. ക്യാന്‍സര്‍ എങ്ങനെ നേരത്തെ തിരിച്ചറിയാം എന്ന വിഷയത്തെ പറ്റി ആസ്റ്റര്‍ മെഡിസിറ്റിയിലെ മെഡിക്കല്‍ ഓങ്കോളജിസ്‌റ്റായ ഡോ.അരുണ്‍ വാര്യർ പറയുന്നു. ക്യാന്‍സര്‍ എന്ന രോ​ഗത്തെ രണ്ടായി തിരിക്കാം. ശ്വാസകോശം ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍, ബ്രസ്റ്റ് ക്യാന്‍സര്‍(അവയവങ്ങളിൽ പിടിപ്പെടുന്നത്) ഇതാണ്‌ 80 ശതമാനം.  

ബ്ലഡ്‌ ക്യാന്‍സര്‍ പോലുള്ളവ പത്തോ പതിനഞ്ചോ ശതമാനം മാത്രമേ വരുന്നുള്ളൂ. ഒാരോ ക്യാൻസറിനും ഒാരോ ലക്ഷണങ്ങളാണെന്ന് ഡോ.അരുൺ വാര്യർ പറയുന്നു. ശ്വാസകോശത്തിലാണെങ്കില്‍ ചുമയാകാം,ആമാശയത്തിലാണെങ്കിൽ വയറ്റില്‍ നിന്നുള്ള രക്തസ്രാവമായിരിക്കും. ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് കണ്ടവരാറുള്ളതെന്ന് അദ്ദേഹം പറയുന്നു. അന്നനാളത്തില്‍ ആണെങ്കില്‍ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്‌ ഇതൊക്കെയാണ്‌ ലക്ഷണങ്ങള്‍. 

ക്യാന്‍സറിന്‌ ഓരോ ഘട്ടങ്ങളുണ്ട്‌. ചിലര്‍ക്ക്‌ മുഴ വരാറുണ്ട്‌. മുഴ പരിശോധിച്ചാൽ അറിയാനാകും ക്യാൻസറാണോ അല്ലയോ എന്നത്. 60 വയസിന്‌ മുകളിലുള്ളവർക്കാണ് ഇന്ന്‌ കൂടുതലും ക്യാന്‍സര്‍ ബാധിക്കുന്നതെന്നും ഡോ.അരുണ്‍ പറഞ്ഞു. ബ്രസ്റ്റ്‌ ക്യാന്‍സറും കുടലിലെ ക്യാന്‍സറും  പാരമ്പര്യമായി വരാന്‍ സാധ്യതയുള്ളതാണെന്ന് അദ്ദേഹം പറയുന്നു. ബായോക്‌സി ചെയ്താല്‍ മാത്രമേ ക്യാന്‍സര്‍ ആണോയെന്ന്‌ അറിയാന്‍ സാധിക്കു.പ്രായമുള്ളവരാണ്‌(അതായത്‌ 50 വയസിന്‌ മുകളിലുള്ളവര്‍)പ്രത്യേകം ശ്രദ്ധിക്കണം.

 പുകവലിയുള്ളവരും മദ്യപിക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കണം. ക്യാന്‍സര്‍ തടയാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌ ജീവിതശൈലി തന്നെയാണ്‌. പുകവലിയും മദ്യപാനവും പ്രധാനമായി ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന്‌ ഡോ.അരുണ്‍ പറയുന്നു.  

ക്യാന്‍സര്‍ എങ്ങനെ നേരത്തെ തിരിച്ചറിയാം എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും സംശയങ്ങളും ഡോ. അരുൺ വാര്യർ വിശദീകരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

click me!