എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണമല്ല; ഹൃദ്രോഗം തടയാനുള്ള ചില മാർ​ഗങ്ങളെ പറ്റി ഡോക്ടർ പറയുന്നു

By Web TeamFirst Published Oct 25, 2018, 11:36 PM IST
Highlights

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. പുകവലിയുടെ ഉപയോ​ഗം പൂർണമായി ഒഴിവാക്കിയാൽ ഹൃദ്രോഗം തടയാനാകും.ഹൃദ്രോ​ഗം എങ്ങനെ തടയാമെന്നതിനെ പറ്റി കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍ സംസാരിക്കുന്നു. 

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. പുകവലിയുടെ ഉപയോ​ഗം പൂർണമായി ഒഴിവാക്കിയാൽ ഹൃദ്രോഗം തടയാനാകും.ഹൃദയധമനികളിൽ തടസം ഉണ്ടാക്കുന്നതിൽ പുകയില ഉത്പന്നങ്ങൾ പ്രധാന പങ്ക് വഹിക്കുന്നതിനാലാണിത്. ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് വ്യായാമം. ഹൃദ്രോ​ഗം എങ്ങനെ തടയാമെന്നതിനെ പറ്റി കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍ സംസാരിക്കുന്നു. 

പുകവലി, തെറ്റായ ഭക്ഷണം ശീലം, മദ്യപാനം, വ്യായാമമില്ലായ്മ എന്നിവയാണ് ​ഹൃദ്രോ​ഗം വർദ്ധിക്കാനുള്ള പ്രധാനകാരണങ്ങളെന്ന് ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍ പറയുന്നു. നടക്കുമ്പോള്‍ വേദന, ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചത്ത്‌ അസ്വസ്ഥകള്‍ എന്നിവ അനുഭവപ്പെട്ടാൻ തീർച്ചയായും ഡോക്ടറിനെ കണ്ടിരിക്കണം. കിതപ്പ്‌, വേദന ഇവയൊക്കെയാണ്‌ പ്രധാനലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാൽ നിർബന്ധമായും പരിശോധന നടത്തണമെന്ന് ഡോ. സല്‍മാന്‍ പറയുന്നു. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആർട്ടറീസിനെയാണ് കൊറോണറി ആർട്ടറി എന്നു പറയുന്നത്. 

കൊറോണറി ഹാർട്ട് ഡിസീസ് അഥവാ കൊറോണറി ആർട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. ഈ അസുഖം, കൊറോണറി ആർട്ടറിയുടെ അകത്തെ ഭിത്തിയിൽ കൊഴുപ്പ് (ഫാറ്റ്) അടിഞ്ഞുകൂടി പ്ളേക് ഉണ്ടാകുന്നു. ഈ പ്ളേക് ചിലപ്പോൾ രക്തം കട്ടപിടിക്കാൻ കാരണമാകുന്നു. ഈ ബ്ലോക്ക് രക്തം ആർട്ടറിയിൽകൂടെ ഹൃദയത്തിൽ എത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. 

എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണമല്ല. ദിവസവും 20 - 30 മിനിറ്റ് വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണമെന്നും  ഡോ. സല്‍മാന്‍ പറഞ്ഞു. യുവാക്കളുടെ ഇടയില്‍ ഹൃദയാഘാതം കൂടി വരുന്നു.അതിന് പ്രധാനകാരണം പുകവലി, പാരമ്പര്യം, വ്യായാമമില്ലായ്‌മ ഇതൊക്കെയാണ്‌. എൽഡിഎൽ കൊളസ്ട്രോളാണ് ഹൃദയാഘാതം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡ‍ിയോ കാണുക... 

click me!