കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല; കാരണം

Published : Jan 24, 2019, 03:07 PM ISTUpdated : Jan 24, 2019, 03:19 PM IST
കലോറി  കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല; കാരണം

Synopsis

 രാത്രിയിൽ കലോറി അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രമേഹവും ഹൃദ്രോ​ഗവും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

രാത്രി ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയിൽ കലോറി അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രമേഹവും ഹൃദ്രോ​ഗവും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

എന്തൊക്കെ ഭക്ഷണം കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും രോ​ഗം പിടിപെടുകയെന്ന് ​ഗവേഷകനായ നൂർ മകരേം പറയുന്നു. കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും വെെെകിട്ട് ആറ് മണിയ്ക്ക് മുമ്പ് തന്നെ കഴിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. രാത്രി കലോറി കൂടി‌യ ഭക്ഷണങ്ങൾ കഴിക്കുന്നത് ​ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കാമെന്ന് നൂർ പറയുന്നു.

വെെകി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടാമെന്നും പഠനത്തിൽ പറയുന്നു. ആറ് മണിയ്ക്ക് ശേഷം ആഹാരം കഴിക്കുകയാണെങ്കിൽ  23 ശതമാനം ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ പ്രമേഹ സാധ്യത 19 ശതമാനവുമാണ്. 

2,000 കലോറിയാണ് നിങ്ങളുടെ ദിവസവുമുള്ള ഡയറ്റ് എങ്കില്‍ വൈകിട്ട് ആറുമണിക്ക് ശേഷം നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിലെ ഓരോ കലോറിയും ആരോഗ്യത്തിന് ഹാനികരമാണ്. 18 മുതൽ 76 വരെ പ്രായമുള്ള ആളുകളിലാണ് പഠനം നടത്തിയത്. ഷിക്കാഗോയിൽ നടന്ന അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷനിൽ പഠനം അവതരിപ്പിച്ചു. 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ