ഈ രണ്ട് കാര്യങ്ങളുണ്ടെങ്കിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയും

Web Desk |  
Published : Jul 22, 2018, 02:02 PM ISTUpdated : Oct 02, 2018, 04:24 AM IST
ഈ രണ്ട് കാര്യങ്ങളുണ്ടെങ്കിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയും

Synopsis

ഉയർന്ന കൊളസ്ട്രോളും അനാരോഗ്യകരമായ കൊഴുപ്പും സ്ത്രീകളിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം.

നോർവെ :പുതിയ ജീവിതരീതിയിൽ അമിതവണ്ണം ഇല്ലാത്തവരായി ആരുമില്ല. അമിതമായ ഫസ്റ്റ് ഫുഡ് ഉപയോ​ഗം, ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ, ഇതൊക്കെ തന്നെയാണ് അമിതവണ്ണം വയ്ക്കാനുള്ള പ്രധാനകാരണങ്ങളും. ഉയർന്ന കൊളസ്ട്രോളും അനാരോഗ്യകരമായ കൊഴുപ്പും സ്ത്രീകളിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. നോർവേയിലെ ബെർഗൻ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടാകാമെന്ന് ​ഗവേഷകർ പറയുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ 20 ശതമാനം പേരെ ഇതുവരെ ​ഗർഭം ധരിച്ചിട്ടുള്ളുവെന്നും ​ഗവേഷകർ പറയുന്നു. ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടി കിടക്കുമ്പോൾ ​ഗർഭിണിയാകുന്ന സ്ത്രീകളിൽ പ്രസവം വളരെ പ്രയാസമുള്ളതാകാറുണ്ട്. ചീത്ത കൊളസ്ട്രോൾ കുഞ്ഞിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് പഠനത്തിൽ പറയുന്നു. 

ഉയർന്ന കൊളസ്ട്രോളുള്ള സ്ത്രീകൾ ആദ്യം ​ഗർഭിണിയായി പ്രസവിച്ചാൽ തന്നെ അടുത്തത് ​ഗർഭിണിയാകാൻ സാധ്യതക്കുറവാണെന്ന് പഠനത്തിൽ പറഞ്ഞു. ബിഎംജെ ഒാപ്പൺ എന്ന ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളാകാത്ത സ്ത്രീകളിൽ നിന്നും അത് പോലെ അമിതവണ്ണമുള്ളതും ഒരു കുഞ്ഞിന്റെ അമ്മയുമായ സ്ത്രീകളിൽ നിന്നും രക്തസാമ്പിളുകൾ ശേഖരിച്ച് വിശകലനം നടത്തുകയാ‌യിരുന്നു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

നിരവധി പോഷകഗുണങ്ങൾ അടങ്ങിയ സൂപ്പർ ഫ്രൂട്ട്; ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ
കുടലിൻ്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ