
വിയന്ന: വീട് തന്നെയാണ് ഏതൊരു സ്ത്രീയ്ക്കും അപകടം പിടിച്ച ഇടമെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം നിരവധി സ്ത്രീകളാണ് വീട്ടിനകത്ത് സ്വന്തം പങ്കാളിയാലോ, കുടുംബാംഗങ്ങളാലോ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനത്തിലാണ് റിപ്പോർട്ട് യുഎൻ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട 87000 സ്ത്രീകളിൽ 50000 പേരും വീടിന് അകത്ത് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.
58 ശതമാനത്തോളം വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിൽ 30000ത്തോളം സ്ത്രീകളെ കൊലപ്പെടുത്തിയത് പങ്കാളികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒാരോ പത്ത് മിനിറ്റ് ഇടവേളയിലും ലോകത്ത് ഒരു സ്ത്രീ സ്വന്തം പങ്കാളിയാൽ കൊല്ലപ്പെടുന്നുണ്ട്. മണിക്കൂറിൽ ആറ് പേരും ദിവസം 144 പേരും ഇത്തരത്തിൽ കൊല്ലപ്പെടുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് ശിക്ഷ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.