വായ്നാറ്റം അകറ്റാൻ ചില വഴികൾ

By Web TeamFirst Published Oct 4, 2018, 8:19 PM IST
Highlights

വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ് നാറ്റം മാറാൻ പലതരത്തിലുള്ള മാർ​ഗങ്ങളും ഉപയോ​ഗിച്ച് കാണും. പക്ഷേ ​ഫലമൊന്നും ഉണ്ടായി കാണില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടുന്നത്.

വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ് നാറ്റം മാറാൻ പലതരത്തിലുള്ള മാർ​ഗങ്ങളും ഉപയോ​ഗിച്ച് കാണും. പക്ഷേ ​ഫലമൊന്നും ഉണ്ടായി കാണില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടുന്നത്. ദുര്‍ഗന്ധങ്ങളില്‍ ഏറ്റവും അസഹനീയമായതുകൂടിയാണ് വായ്‌നാറ്റം.

ഹാലിടോസിസ് എന്നാണ് വായ്‌നാറ്റം സാങ്കേതികമായി അറിയപ്പെടുന്നത്. ദന്തരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വായ്‌നാറ്റം. ഉമിനീരിന്റെ അളവില്‍ വരുന്ന വ്യത്യാസവും വായ്‌നാറ്റത്തിന് കാരണമാകുന്നുണ്ട്. സ്ഥിരമായി അനുഭവപ്പെടുന്ന വായ്‌നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാം. തുടക്കത്തിലെ ചികിത്സിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതാണ് വായ്‌നാറ്റം. പല്ലുതേച്ചാല്‍ വായ്‌നാറ്റം അകറ്റി നിര്‍ത്താം. എന്നാല്‍ ചിലരില്‍ അല്‍പസമയത്തിന് ശേഷം വീണ്ടും വായ്‌നാറ്റം കടന്നുവരാം.

ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളും വായ്‌നാറ്റത്തിന് കാരണമാകും. പുകവലിയാണ് മറ്റൊരു വില്ലന്‍. സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയവ വായ്‌നാറ്റത്തിന്റെ കാരണമാകാം. ഗ്യാസ്, ദഹനക്കുറവ് എന്നിവയും വായ്‌നാറ്റം വരാനുള്ള കാരണങ്ങളാണ്.

വായയിലെ പ്രശ്‌നങ്ങളാണ് വായ്‌നാറ്റത്തെ സൃഷ്ടിക്കുന്ന മറ്റ് കാരണങ്ങള്‍. മോണരോഗം, ഭക്ഷണാവശിഷ്ടങ്ങള്‍ തടഞ്ഞുനില്‍ക്കുക, തൊണ്ടയിലെയും ടോണ്‍സിലിലെയും അണുബാധ, ജലദോഷം തുടങ്ങിയവയും വായ്‌നാറ്റത്തിന് കാരണമാണ്. കാന്‍സര്‍, വൃക്ക – കരള്‍ രോഗങ്ങളും വായ്‌നാറ്റത്തിനുള്ള കാരണമാണ്.

വായ്‌നാറ്റം അകറ്റാനുള്ള വഴികൾ 

1. ദിവസം രണ്ട്‌ നേരം പല്ലു തേയ്ക്കണം. ഒപ്പം നാക്ക് വടിക്കുകയും വേണം. നാക്ക് വടിച്ചില്ലെങ്കില്‍ നാക്കില്‍ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്‌നാറ്റമായി രൂപപ്പെടും. ബ്രഷ് ചെയ്യുന്നതില്‍ മാത്രം ഒതുക്കാതെ നാക്ക് വടിക്കുക കൂടി ചെയ്താല്‍ വായ്‌നാറ്റം ഒഴിവാക്കാം.

2. ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്. ഏറ്റവും നാചുറലായ ചികിത്സ കൂടിയാണിത്. വായ്‌നാറ്റത്തിന് കാരണമായ സള്‍ഫര്‍ കോംപൗണ്ട് അകറ്റാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സിന് കഴിയും. കാവിറ്റീസില്‍ നിന്ന് പല്ലുകളെ രക്ഷിക്കാനും ആന്റി ഓക്‌സിഡന്റ്‌സിന് ശേഷിയുണ്ട്. മിന്റ്, ഗം എന്നിവയേക്കാള്‍ ശേഷിയുള്ളതാണ് ഗ്രീന്‍ ടീ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

3. നാരങ്ങനീര് ദിവസവും പല്ലിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. അണുക്കൾ നശിക്കാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും. 

4. വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. വായയിലെ ഉമിനീര്‍ വറ്റുന്നതുമൂലം ഉണ്ടകുന്ന വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് കൊണ്ട് സാധിക്കും. 

5. തുളസി ഇല, പേരയ്ക്ക ഇല, കറിവേപ്പില എന്നിവ ദിവസവും കഴിക്കുന്നത് വായ നാറ്റം മാറാൻ സഹായിക്കും.

6. ആഹാരം കഴിച്ചതിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ദഹനക്കേട് കുറയ്ക്കുക വഴി വായ്‌നാറ്റവും പ്രതിരോധിക്കാം. ഉമിനീരിന്റെ ഉത്പാദനം ഉയര്‍ത്തി വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കാന്‍ പെരുംജീരകത്തിന് കഴിയും. 

7.വായ്നാറ്റ് മാറാൻ ഏറ്റവും നല്ലതാണ് ഇഞ്ചി വെള്ളം. ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് വായിലെ അണുക്കൾ നശിക്കാൻ നല്ലതാണ്.

click me!