ഉദരരോഗങ്ങളും ചികിത്സ മാര്‍ഗങ്ങളും; ഡോ.റോഷ്‌ വര്‍ഗീസ്‌ സംസാരിക്കുന്നു

Published : Oct 03, 2018, 03:30 PM ISTUpdated : Oct 03, 2018, 03:34 PM IST
ഉദരരോഗങ്ങളും ചികിത്സ മാര്‍ഗങ്ങളും; ഡോ.റോഷ്‌ വര്‍ഗീസ്‌ സംസാരിക്കുന്നു

Synopsis

നെഞ്ചിരിച്ചിൽ ഒഴിവാക്കാൻ പ്രധാനമായി ചെയ്യേണ്ടത് ഭക്ഷണം ക്യത്യസമയത്ത്‌ തന്നെ കഴിക്കുക എന്നതാണ്. ഭക്ഷണം കഴിക്കാതിരിക്കുന്നത്‌ അസിഡിറ്റി ഉണ്ടാകാനിടയുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ ഭക്ഷണത്തിന്റെ അളവ്‌ കുറച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. കൊഴുപ്പ്‌ അടങ്ങിയതും മധുരമുള്ള ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കുക. 

കാലം മാറുന്നത്‌ അനുസരിച്ച്‌ കേരളീയരുടെ ഭക്ഷണരീതികളും ജീവിതശൈലികളും മാറി വരികയാണ്‌. അത്‌ കൊണ്ട്‌ തന്നെ ഉദരരോഗങ്ങളും വളരെയധികം കൂടിവരുന്നു. ഉദരരോഗങ്ങളും ചികിത്സ മാര്‍ഗങ്ങളും എന്ന വിഷയത്തെ കുറിച്ച്‌ രാജഗിരി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്‌റ്റായ ഡോ. റോഷ്‌ വര്‍ഗീസ്‌ സംസാരിക്കുന്നു. ഇന്നത്തെ കാലത്ത്‌ അസിഡിറ്റി സംബന്ധിച്ചുള്ള രോഗങ്ങളാണ്‌ കൂടുതലും കാണുന്നത്‌.

നെഞ്ചിരിച്ചിൽ, വയറ്‌ സ്‌തംഭനം, വയറ്‌ വീര്‍ക്കുക, മലബന്ധം, വയറിളക്കം, ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം ഇത്തരത്തിലുള്ള രോഗങ്ങളാണ്‌ ഇന്ന്‌ കൂടുതലായി കണ്ടു വരുന്നത്. നെഞ്ചിരിച്ചിൽ എന്നാല്‍ ആമാശയത്തില്‍ ആഡിഡ്‌ കിടന്നിട്ട്‌ ഭക്ഷണവും ആഡിസും അന്നനാളിയിലേക്ക്‌ കയറുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാണ്‌ നെഞ്ചിരിച്ചിലെന്ന്‌ പറയുന്നത്‌. പുകവലിക്കുന്നവർ മദ്യപിക്കുന്നവര്‍ കാപ്പി, ചായ കൂടുതല്‍ കുടിക്കുന്നവര്‍ക്കാണ്‌ നെഞ്ചിരിച്ചില്‍ കൂടുതലായി കണ്ട്‌ വരുന്നത്‌. ഭക്ഷണം കഴിച്ചിട്ട്‌ ഉടനെ കിടന്നാല്‍ നെഞ്ചിരിച്ചിൽ ഉണ്ടാകാമെന്ന് ഡോ.റോഷ്‌ വര്‍ഗീസ്‌ പറയുന്നു.

നെഞ്ചിരിച്ചിൽ ഒഴിവാക്കാൻ പ്രധാനമായി ചെയ്യേണ്ടത് ഭക്ഷണം ക്യത്യസമയത്ത്‌ തന്നെ കഴിക്കുക എന്നതാണ്. ഭക്ഷണം കഴിക്കാതിരിക്കുന്നത്‌ അസിഡിറ്റി ഉണ്ടാകാനിടയുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ ഭക്ഷണത്തിന്റെ അളവ്‌ കുറച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. കൊഴുപ്പ്‌ അടങ്ങിയതും മധുരമുള്ള ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തടിയുള്ളവര്‍ക്കാണ്‌ നെഞ്ചിരിച്ചില്‍ കൂടുതലായി കാണുന്നത്‌.അത്‌ കൊണ്ട്‌ തന്നെ തടി കുറയ്‌ക്കാനാണ്‌ ആദ്യം ശ്രദ്ധിക്കേണ്ടത്‌. ഭക്ഷണം കഴിച്ച്‌ കഴിഞ്ഞാല്‍ ഉടനെ കിടക്കരുതെന്നും ഡോ.റോഷ്‌ വര്‍ഗീസ്‌ പറയുന്നു.

നെഞ്ചിരിച്ചില്‍ അനുഭവപ്പെടുന്നവര്‍ തലയിണ ഉയര്‍ത്തി വച്ച്‌ കിടക്കുക. അത്‌ പോലെ തന്നെ ഭക്ഷണം കുറച്ച്‌ വേണം കഴിക്കാന്‍. പുകവലി, മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. വയറിന്‌ മുകള്‍ ഭാഗത്ത്‌ എരിച്ചില്‍ ഉണ്ടാകുന്നതാണ്‌ അള്‍സറിന്റെ പ്രധാന ലക്ഷണം. ചിലര്‍ രക്തം ഛര്‍ദ്ദിക്കുക, മലത്തില്‍ രക്തം പോവുക തുടങ്ങിയവയാണ്‌ മറ്റ്‌ ലക്ഷണങ്ങള്‍. ധാരാളം വെള്ളം കുടിക്കുക, നാരുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മലബന്ധം അകറ്റാനാകും.

വേദനസംഹാരി കഴിച്ചാല്‍ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ക്രോണ്‍സ്‌ ഡിസീസ്‌ എന്ന്‌ പറയുന്നത്‌ പണ്ട്‌ പശ്ചാത്യരാജ്യങ്ങളില്‍ കണ്ട്‌ വന്നിരുന്ന അസുഖമാണ്‌. ഇപ്പോള്‍ ചെറുപ്പക്കാരില്‍ കണ്ട് വരുന്നു. വായ മുതല്‍ മലദ്വാരം വരെയുള്ള ഏത്‌ ഭാഗത്തും ഈ അസുഖം ബാധിക്കാം. നീര്‍ക്കെട്ടായി വന്നിട്ട്‌ വ്രണങ്ങള്‍ വരും പിന്നീട്‌ കുടല്‍ ചുരുങ്ങാം,കുടലില്‍ ബ്ലോക്ക്‌ ഉണ്ടാകാം. വയറ്‌ വേദന, വയറിളക്കം,മലബന്ധം ഇതൊക്കെയാണ്‌ ക്രോണ്‍സ്‌ ഡിസീസിന്റെ പ്രധാനലക്ഷണങ്ങളെന്നും അദ്ദേഹം പറയുന്നു. 

ഉദരരോഗങ്ങളും ചികിത്സ മാര്‍ഗങ്ങളും എന്ന വിഷയത്തെ കുറിച്ച്‌ രാജഗിരി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്‌റ്റായ ഡോ.റോഷ്‌ വര്‍ഗീസ്‌ സംസാരിക്കുന്നു...വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം