
പെണ്ണിനെകുറിച്ചുള്ള സൗന്ദര്യ സങ്കല്‍പങ്ങളില്‍ ചുണ്ടിന്റെ ഭംഗിക്കും നിറത്തിനും വളരെയധികം പ്രധാന്യമുണ്ട്. ചുവന്ന് തുടുത്ത ചുണ്ടുകളാണ് പല സ്ത്രീകളും ആഗ്രഹിക്കുന്നത്. അതിനായി രാസപദാർത്ഥങ്ങൾ ചേർത്ത ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളുമാണ് പല സ്ത്രീകളും ഉപയോഗിച്ച് വരുന്നത്. എന്നാൽ ദോഷവശങ്ങളെ കുറിച്ച് സ്ത്രീകൾ ചിന്തിക്കാറില്ല.
ആരെയും ആകര്‍ഷിക്കുന്ന ഭംഗിയുള്ള ചുണ്ടുകള്‍ സ്വാന്തമാക്കാൻ വലിയ തുക ആവശ്യമായ സര്‍ജ്ജറികളോ ബ്യൂട്ടിഷന്റെ സഹായമോ ഒന്നും ആവശ്യമില്ല. വീട്ടിലുള്ള ചില്ലറ പൊടികൈകളിലൂടെ ചുണ്ടിന് നല്ല ചുവന്ന നിറം നല്‍കാൻ കഴിയും. ചുവന്ന് തുടുത്ത ചുണ്ടുകളുണ്ടാകാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നോ.
1) ദിവസവും ഒരു സ്പൂൺ ചെറുനാരങ്ങ നീരോ ബദാമോ കൊണ്ട് ചുണ്ടുകളിൽ മസാജ് ചെയ്യുന്നത് ചുണ്ടുകൾ കൂടുതൽ സുന്ദരമാകാൻ സഹായിക്കും.
2) ധാരാളം വെള്ളം കുടിക്കുന്നത് ചുണ്ടുകള്‍ക്കും ഗുണം ചെയ്യും.
3) ചുണ്ടുകള്‍ വരണ്ടിരിക്കുന്ന അവസ്ഥ ഒഴിവാക്കാനായി ഒരു സ്പൂൺ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ദിവസവും രണ്ട് നേരം ചുണ്ടുകളിൽ വെളിച്ചെണ്ണ പുരട്ടാൻ ശ്രമിക്കുക.
4) ബീറ്റ്രൂട്ട് അരച്ച് ചുണ്ടില്‍ പുരട്ടുന്നത് ചുവപ്പ് നിറം വരാൻ സഹായിക്കും.അത് കൂടാതെ വെളുത്ത ചന്ദനം അരച്ചെടുത്ത് ചുണ്ടില്‍ തേയ്ക്കുന്നതും ചുണ്ടുകള്‍ക്ക് ചുവപ്പ് നിറം ലഭിക്കാന്‍ സഹായിക്കും.
6) ചുണ്ടുകള്‍ തുടുക്കാന്‍ ദിവസവും അഞ്ച് നെല്ലിക്ക കഴിച്ചാല്‍ മതി. കൂടാതെ ഇത് ചുണ്ടുകളിലെ കറുപ്പ് നിറം അകറ്റുകയും ചെയ്യുന്നു.
7) വെണ്ണ പുരട്ടുന്നത് ചുണ്ടുകളുടെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്നു.
8) ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ നിലവാരമുള്ളത് ഉപയോഗിക്കുക. കൂടാതെ വല്ലാതെ കട്ടിയില്‍ ലിപ്സ്റ്റിക് ഇടരുത്. അലര്‍ജിയുള്ളവര്‍ ഒരിക്കലും ലിപ്സ്റ്റിക് ഉപയോഗിക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
9) തേനും അൽപം നാരങ്ങ നീരും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിലെ കറുപ്പ് നിറം മാറ്റാൻ നല്ലതാണ്.
10) അരക്കപ്പ് പാലിൽ അൽപ്പം റോസ് വാട്ടറോ അല്ലെങ്കിൽ റോസാപ്പൂവിന്റെ ഇതളുകളോ ഇട്ട് വയ്ക്കുക. രാവിലെ ഉറക്കം എഴുന്നേറ്റ് ഉടൻ ചുണ്ടുകളിൽ ഇവ ഉപയോഗിക്കുക. 20 മിനിറ്റ് മസാജ് ചെയ്യാനും ശ്രമിക്കുക. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും അത് പോലെ ചുവന്ന നിറം വരാനും ഇത് സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam