Malayalam

ഇൻഡോർ ചെടികൾ

ഭംഗിക്ക് വേണ്ടി മാത്രമല്ല വീടിനുള്ളിൽ ചെടികൾ വളർത്തുന്നത്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളുണ്ട്. ഈ ചെടികൾ അടുക്കളയിൽ വളർത്തൂ.

Malayalam

മണി പ്ലാന്റ്

പച്ചനിറത്തിലുള്ള, പടർന്ന് വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കും. ഹാങ്ങിങ് ബാസ്കറ്റിലും വളർത്താവുന്നതാണ്.

Image credits: Getty
Malayalam

സിസി പ്ലാന്റ്

കടുംപച്ച നിറത്തിലുള്ള തിളക്കമുള്ള ഇലകളാണ് സിസി പ്ലാന്റിനുള്ളത്. ചെറിയ പരിചരണത്തോടെ ഇത് എളുപ്പം അടുക്കളയിൽ വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ആഫ്രിക്കൻ വയലറ്റ്

മനോഹരമായ പൂക്കളാണ് ആഫ്രിക്കൻ വയലറ്റ് ചെടിക്കുള്ളത്. പർപ്പിൾ, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലെല്ലാം ചെടിക്ക് പൂക്കളുണ്ട്.

Image credits: Getty
Malayalam

ഔഷധ സസ്യങ്ങൾ

അലങ്കാരത്തിനും ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതിനും ഔഷധ സസ്യങ്ങൾ ഉപയോഗിക്കാറുണ്ട്. നല്ല സുഗന്ധം പരത്തുന്നതുകൊണ്ട് തന്നെ അടുക്കളയിൽ ഇവ വളർത്തുന്നതാണ് ഉചിതം.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമില്ലാത്തതിനാൽ എളുപ്പം അടുക്കളയിൽ വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ഇംഗ്ലീഷ് ഐവി

പടർന്ന് വളരുന്ന മനോഹരമായ ചെടിയാണ് ഇംഗ്ലീഷ് ഐവി. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

പച്ചയും വെള്ളയും കലർന്ന ഇലകളാണ് സ്പൈഡർ പ്ലാന്റിനുള്ളത്. ഇത് ചെറിയ പരിചരണത്തോടെ എളുപ്പം അടുക്കളയിൽ വളർത്താൻ സാധിക്കും.

Image credits: Getty

എൽപിജി ക്ഷാമം; അടുക്കളയിലെ ഗ്യാസ് ചോർച്ച തടയാൻ ചെയ്യേണ്ടത്

വീട്ടിൽ ഇൻഡോറായി വളർത്താവുന്ന മനോഹരമായ 7 ചെടികൾ

പച്ചക്കറിയിലെ അണുക്കളെ ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

അലർജിയുള്ളവർ വീട്ടിൽ വളർത്താൻ പാടില്ലാത്ത ഇൻഡോർ ചെടികൾ