തുമ്മലും ജലദോഷവും വിട്ടുമാറുന്നില്ലേ; എങ്കിൽ ഇതാ ചില ഒറ്റമൂലികള്‍

Published : Nov 18, 2018, 11:39 AM ISTUpdated : Nov 18, 2018, 03:34 PM IST
തുമ്മലും ജലദോഷവും വിട്ടുമാറുന്നില്ലേ; എങ്കിൽ ഇതാ ചില ഒറ്റമൂലികള്‍

Synopsis

അലർജിയുള്ളവരിലാണ് തുമ്മലും ജലദോഷവും പ്രധാനമായി കണ്ട് വരാറുള്ളത്. തുമ്മലും ജലദോഷവും അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം. 

അലർജി കൊണ്ട് ഉണ്ടാകുന്നതാണ് തുമ്മലും ജലദോഷവും. ചിലർക്ക് ജലദോഷവും തുമ്മലും വിട്ടുമാറുകയില്ല. തുമ്മലും ജലദോഷവും മാറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം. 

1. തുമ്മൽ അകറ്റാൻ ഏറ്റവും നല്ലതാണ് തേൻ. തേനിൽ ഡക്സ്ട്രോമിത്തോഫൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മൽ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. രണ്ട് ടീസ്പൂൺ തേനിൽ അൽപം നാരങ്ങനീര് ചേർത്ത് കഴിക്കുന്നത് തുമ്മൽ ശമിക്കാൻ സഹായിക്കും.

2. ധാരാളം ഒൗഷധ​ഗുണങ്ങളുള്ള ഒന്നാണ് പുതിനാച്ചെടി.പുതിനാ ജലദോഷം, ചുമ എന്നിവ അകറ്റാൻ മാത്രമല്ല മുറിവുണ്ടായാൽ പെട്ടെന്ന് ഉണങ്ങാനും സഹായിക്കുന്നു. രണ്ട് സ്പൂൺ പുതിനയിലയുടെ നീരും ഒരു നുള്ള കുരുമുളകും അൽപം തേനും ചേർത്ത് കഴിച്ചാൽ തുമ്മൽ കുറയ്ക്കാനാകും.

3. ജലദോഷം, ചുമ എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂർ കഴിഞ്ഞ് കുടിക്കുക.

 

4. ഏലയ്ക്കാപ്പൊടി തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. 

5. ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി കഴിച്ചാൽ ജലദോഷം, ചുമ, എന്നിവ ശമിക്കും.

 6. ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവർത്തിക്കുക.

 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ