
മലബന്ധം പലരുടെയും വലിയ പ്രശ്നമാണ്. മലബന്ധത്തിന് പലതരത്തിലുള്ള മരുന്നുകൾ കഴിക്കാറുണ്ട്. മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ ദോഷവശങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല. വീട്ടിലെ ചില പൊടിക്കെെകളിലൂടെ മലബന്ധ പ്രശ്നം അകറ്റാനാകും. മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ വെള്ളം ധാരാളം കുടിക്കുക. കുടലിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമായ ഒന്നാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് അത്യാവശ്യമായ ഒന്നു തന്നെയാണ്.
മലബന്ധ പ്രശ്നം മാറ്റാൻ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ പഴം, തക്കാളി, വെളുത്തുള്ളി, സവാള, ആസ്പരാഗസ്, തൈര് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയെല്ലാം കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യും. മലബന്ധം മാറ്റാൻ ഏറ്റവും നല്ലതാണ് വ്യായാമവും യോഗയും. ദിവസവും കൃത്യമായി യോഗ ചെയ്താൽ മലബന്ധ പ്രശ്നങ്ങൾ അകറ്റാനാകും. മലബന്ധം മാറാൻ കൃത്യമായി ഭക്ഷണം കഴിക്കുക.
ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതുപോലെ ഇലക്കറികളും ധാരാളം കഴിയ്ക്കുക. പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിയ്ക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. രാവിലെ ഉണർന്നാൽ ചെറുചൂടുവെള്ളം കുടിക്കുന്നത് സ്ഥിരമാക്കുക. മലബന്ധ പ്രശ്നം അകറ്റാൻ കാപ്പി കുടിക്കുന്നത് ഏറെ നല്ലതാണ്. മുന്തിരി ചെറുചൂടുവെള്ളത്തിലിട്ടു കുടിച്ചാൽ മലബന്ധം അകറ്റാനാകും. ചോക്ലേറ്റ് കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുക. ചോക്ലേറ്റ് കഴിച്ചാൽ മലബന്ധപ്രശ്നം കൂടുകയേയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam