- Home
- Life
- Health
- ചീത്ത കൂട്ടുകെട്ട്! കുട്ടികൾ വഴിതെറ്റുന്നുണ്ടോ? ഈ ലക്ഷണങ്ങൾ മാതാപിതാക്കൾ അറിയാതെ പോകരുത്!
ചീത്ത കൂട്ടുകെട്ട്! കുട്ടികൾ വഴിതെറ്റുന്നുണ്ടോ? ഈ ലക്ഷണങ്ങൾ മാതാപിതാക്കൾ അറിയാതെ പോകരുത്!
എത്രയൊക്കെ നന്നായി വളർത്തിയാലും ചിലപ്പോൾ കുട്ടികൾ തെറ്റായ കൂട്ടുകെട്ടുകളിൽ ചെന്നുപെടാം. ഇത് അവരുടെ ഭാവിയെത്തന്നെ നശിപ്പിച്ചേക്കാം. മാതാപിതാക്കൾക്ക് തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്, അവ ശ്രദ്ധിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം.
15

Image Credit : stockPhoto
സമയത്തിന് തിരിച്ചറിയേണ്ടത് പ്രധാനം
എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കൾ നല്ലവരായി വളരണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ സ്കൂൾ, ട്യൂഷൻ, സോഷ്യൽ മീഡിയ എന്നിവ വഴി കുട്ടികൾ ചിലപ്പോൾ തെറ്റായ ആളുകളുമായി സമ്പർക്കത്തിലാകാം. ഇത് അവരുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. ഈ മാറ്റങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം.
25
Image Credit : chatgpt
കുട്ടികളിലെ മോശം കൂട്ടുകെട്ടിന്റെ ലക്ഷണങ്ങൾ
കൂട്ടുകെട്ട് മോശമാകുമ്പോൾ കുട്ടികൾ നുണ പറഞ്ഞു തുടങ്ങും. വീട്ടിൽ വൈകിയെത്തുന്നതിനോ, ജോലികൾ കൃത്യസമയത്ത് ചെയ്യാത്തതിനോ ഒക്കെ അവർ കള്ളം പറഞ്ഞേക്കാം. പലപ്പോഴും സുഹൃത്തുക്കളുടെ പ്രേരണയിലാകും കുട്ടികൾ ഇങ്ങനെ നുണ പറയുന്നത്.
35
Image Credit : Getty
സ്വഭാവത്തിലെ മാറ്റം
സാധാരണയായി ശാന്തമായി പെരുമാറുകയും കളിച്ചും ചിരിച്ചും നടക്കുന്ന കുട്ടികൾ പെട്ടെന്ന് വഴക്കിടാൻ തുടങ്ങിയാൽ ശ്രദ്ധിക്കണം. ഇതിന് പിന്നിലെ ഒരു കാരണം മോശം കൂട്ടുകെട്ടാകാം.
45
Image Credit : Getty
പഠനത്തിൽ നിന്ന് അകലുന്നു
മോശം കൂട്ടുകെട്ടുകൾ കുട്ടികളുടെ പഠനത്തിലുള്ള താൽപ്പര്യം കുറയ്ക്കും. സ്കൂളിലോ ട്യൂഷനോ പോകാതിരിക്കാൻ അവർ ഓരോ ദിവസവും പുതിയ കാരണങ്ങൾ കണ്ടെത്തും. ഈ ഘട്ടത്തിൽ മാതാപിതാക്കൾ കുട്ടികളെ സദാ നിരീക്ഷിക്കണം.
55
Image Credit : stockPhoto
മറ്റുള്ളവരുടെ സാധനങ്ങൾ എടുക്കുന്നത്
കുട്ടികളുടെ കയ്യിൽ ദിവസവും പുതിയ സാധനങ്ങൾ കാണുന്നുണ്ടോ? മാതാപിതാക്കൾ പണം നൽകാതെ തന്നെ അവർ എന്തെങ്കിലും വീട്ടിലേക്ക് കൊണ്ടുവരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഒന്നുകിൽ ആരെങ്കിലും അവർക്ക് ആ സാധനങ്ങൾ നൽകുന്നതാകാം, അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് തട്ടിയെടുക്കുന്നതുമാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos

