വരണ്ട ചർമ്മത്തെ പേടിക്കേണ്ട; വീട്ടിലുണ്ട് പ്രതിവിധി

By Web DeskFirst Published Jul 9, 2018, 9:27 PM IST
Highlights
  • വരണ്ട ചര്‍മ്മം പലര്‍ക്കും വലിയ പ്രശ്‌നമാണ്‌.
  • വെളിച്ചെണ്ണ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യുന്നത്‌ വരണ്ട ചര്‍മ്മം മാറാന്‍ നല്ലതാണ്‌. 

വരണ്ട ചര്‍മ്മം പലര്‍ക്കും വലിയ പ്രശ്‌നമാണ്‌. വരണ്ട ചർമ്മം മാറാൻ എല്ലാതരത്തിലുള്ള മരുന്നുകളും ഉപയോഗിച്ച്‌ പരാജയപ്പെട്ടവരാകും അധികവും. വരണ്ട ചര്‍മ്മം മാറാന്‍ നിരവധി ക്രീമുകള്‍ ഇപ്പോള്‍ വിപണികളിലുണ്ട്‌. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. അത്തരം ക്രീമുകള്‍ ഒരുപക്ഷേ ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കാന്‍ സാധ്യതയേറെയാണ്‌. 

വരണ്ട ചര്‍മ്മം മാറാന്‍ വീട്ടില്‍ തന്നെ ചില വഴികളുണ്ട്‌. എല്ലാവരുടെയും വീട്ടില്‍ പാല്‍ ഉണ്ടാകുമല്ലോ. ഒരു കഷ്‌ണം കോട്ടണ്‍ തുണി തണുത്ത പാലില്‍ മുക്കിവയ്‌ക്കുക. ശേഷം വരണ്ട ചർമ്മമുള്ളയിടത്ത് പാലില്‍ മുക്കി വച്ച തുണി ഉപയോഗിച്ച്‌ നല്ല പോലെ തുടച്ചെടുക്കുക. സാധിക്കുമെങ്കില്‍ നാല്‌ സ്‌പൂണ്‍ റോസ്‌ വാട്ടര്‍ പാലില്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. 

തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയാം. തേന്‍ ഉപയോഗിച്ച്‌ വരണ്ട ചര്‍മ്മത്തില്‍ 10 മിനിറ്റ്‌ മസാജ്‌ ചെയ്യുന്നത്‌ ചര്‍മം കൂടുതല്‍ ലോലമാകാനും വരണ്ട ചര്‍മ്മം മാറാനും സഹായിക്കും. കുളിക്കുന്നതിന്‌ മുമ്പ്‌ വെളിച്ചെണ്ണ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യുന്നത്‌ വരണ്ട ചര്‍മ്മം മാറാന്‍ ഏറെ ഗുണം ചെയ്യും. ദിവസവും ശരീരത്തില്‍ ഒലീവ്‌ ഓയില്‍ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യുന്നത്‌ വരണ്ട ചര്‍മ്മം മാറാന്‍ നല്ലതാണ്‌. 

click me!