
ഫാറ്റി ലിവർ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.
രക്‌തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ് ഫാറ്റി ലിവര്‍. സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ എന്ന അവസ്‌ഥ ഉണ്ടായിരിക്കെ എല്‍.എഫ്.റ്റി-യില്‍ അപാകതകളുണ്ടാകയും ചെയ്‌താല്‍ ഭാവിയില്‍ അത് ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം. ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണം വ്യായാമങ്ങളിലൂടെ മാത്രമേ ചികിത്സിക്കാൻ പറ്റൂ.
ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ
1. ഛര്‍ദി
2. കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
3. അടിവയറ്റില്‍ നീര് വരിക.
4. വിശപ്പിലാതിരിക്കുക.
ഫാറ്റി ലിവർ അകറ്റാനുള്ള ചില വഴികൾ
ആപ്പിൾ സിഡാർ വിനാഗിർ
ഫാറ്റി ലിവർ അകറ്റാനുള്ള ഏറ്റവും നല്ല മാർഗമാണ് ആപ്പിൾ സിഡാർ വിനാഗിർ. ലിവറിലെ കൊഴുപ്പ് അകറ്റി ശരീരത്തിലെ ഭാരം കുറയ്ക്കാൻ ആപ്പിൾ സിഡാർ വിനാഗിർ സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഏറെ നല്ലതാണ് ആപ്പിൾ സിഡാർ വിനാഗിർ.രണ്ട് സ്പൂൺ ആപ്പിൾ സിഡാർ അരക്കപ്പ് ചെറുചൂടുവെള്ളത്തിൽ അൽപം തേനും ചേർത്ത് കുടിക്കുന്നത് ഫാറ്റി ലിവർ അകറ്റാൻ സഹായിക്കും.
ചെറുനാരങ്ങ
ഫാറ്റി ലിവർ അകറ്റാനുള്ള മറ്റൊരു മാർഗമാണ് ചെറുനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. ചെറുചൂടുവെള്ളത്തിൽ അൽപം നാരങ്ങനീരും തേനും ചേർത്ത് കുടിക്കുന്നത് ഫാറ്റി ലിവർ അകറ്റാൻ നല്ലതാണ്.
ഗ്രീൻ ടീ
ഫാറ്റി ലിവറിന് ഏറ്റവും നല്ലതാണ് ഗ്രീൻ ടീ. ദിവസവും 4 കപ്പ് ഗ്രീൻടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഏറെ നല്ലതാണ്.
മഞ്ഞൾപ്പൊടി
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾപ്പൊടി. ഫാറ്റി ലിവർ അകറ്റാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ പൊടി. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുവെള്ളത്തിലിട്ട് കുടിക്കുന്നത് ഫാറ്റി ലിവർ മാറ്റാൻ നല്ലതാണ്.ജലദോഷം, ചുമ, എന്നിവയെ പ്രതിരോധിക്കാൻ മഞ്ഞൾ പൊടിയ്ക്ക് സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam