ക്രമം തെറ്റിയുള്ള ആർത്തവം; വീട്ടിലുണ്ട് പ്രതിവിധി

First Published Jul 23, 2018, 3:09 PM IST
Highlights
  • ക്രമം തെറ്റിയുള്ള ആർത്തവത്തെ പേടിക്കേണ്ട ആവശ്യമില്ല.
  • ആർത്തവം ക്യത്യമായി വരാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്. 

 ക്രമം തെറ്റിയുള്ള ആർത്തവത്തെ പേടിക്കേണ്ട ആവശ്യമില്ല. സാധാരണ ആര്‍ത്തവചക്രം 22 ദിവസങ്ങളും അല്ലാത്തവ 36 ദിവസങ്ങളോ നീണ്ടുനില്‍ക്കുന്നതാണ്. 28 ദിവസങ്ങള്‍ കൃത്യമായി നീണ്ടുനില്‍ക്കുന്ന ആര്‍ത്തവചക്രം അപൂര്‍വ്വമാണ്. ആർത്തവം ക്യത്യമായി വരാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്. 

ക്യത്യമായുള്ള ആർത്തവം വരാൻ ഇഞ്ചി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചി നല്ല പേസ്റ്റ് പോലെ അരച്ച് അൽപം തേൻ ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാകാനും അത് പോലെ ആർത്തവ സമയത്തെ വേദന അകറ്റാനും ഏറെ നല്ലതാണ് . ജീരക വെള്ളം കുടിക്കുന്നത് ആർത്തവം മുടങ്ങാതിരിക്കാൻ ഏറെ നല്ലതാണ്. ക്രമം തെറ്റിയുള്ള ആർത്തവത്തിന് ഏറ്റവും നല്ല പരിഹാരമാണ് കറുകാപട്ട. 

ഒരു ​​ഗ്ലാസ് പാലി‍ൽ അൽപം കറുകപ്പട്ട ചേർത്ത് കുടിക്കുന്നത് ആർത്തവം കൃത്യമാകാൻ ഏറെ നല്ലതാണ്. അത് പോലെ തന്നെയാണ് ക്യാരറ്റ് ജ്യൂസും മുന്തിരി ജ്യൂസും കുടിക്കുന്നത് ക്യത്യമായുള്ള ആർത്തവം വരാൻ സഹായിക്കും. ധാരാളം പച്ചക്കറികളും പഴവർ​​ഗങ്ങളും കഴിക്കാൻ ശ്രമിക്കുക. കൃത്യമായുള്ള ആർത്തവത്തിന് വേണ്ട മറ്റൊന്നാണ് യോ​ഗയും വ്യായാമവും. ദിവസവും രണ്ട് മണിക്കൂർ യോ​ഗ ചെയ്യാൻ സമയം കണ്ടെത്തുക.   


 

click me!