മൈഗ്രേന്‍ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ

By Web TeamFirst Published Dec 6, 2018, 3:14 PM IST
Highlights

വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്നതുമായ ഒരു തരം തലവേദനയെയാണ്‌ മൈഗ്രേൻ എന്ന് പറയുന്നത്.  വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദ്ദി, വിവിധനിറങ്ങൾ കണ്ണിന് മുൻപിൽ മിന്നിമറയുക എന്നിവയാണ് ഇതിന് അനുഭവപ്പെടുന്ന പ്രധാന ബുദ്ധിമുട്ടുകൾ. മൈഗ്രേൻ ചെറുക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം. 

മൈഗ്രേന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രേന്‍‍. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സ്ഥിരമായി മരുന്ന് കഴിച്ചാണ് പലരും മൈഗ്രേന്‍ നിയന്ത്രിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് മൈഗ്രേന്‍‍ വരുന്നത്.  മൈഗ്രേൻ ചെറുക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം. 
 
കറുവപ്പട്ട...

മൈഗ്രേന്‍ മാറാൻ വളരെ നല്ലതാണ് കറുവപ്പട്ട. കറുവപ്പട്ട അരച്ച് വെള്ളത്തില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുന്നതും മൈഗ്രേന്‍ ചെറുക്കാന്‍ ഒരു നല്ല മാര്‍ഗ്ഗമാണ്. നെറ്റിയിലോ, നെറ്റിക്കും ചെവിക്കുമിടയ്‌ക്കോ പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ചോ കഴുകുക.

കര്‍പ്പൂര തുളസി...

കര്‍പ്പൂര തുളസി ഓയില്‍ നെറ്റിയില്‍ തടവുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ഓയില്‍ രണ്ട് മൂന്ന് തുള്ളി ഒഴിച്ച് ആവി പിടിക്കുന്നതും ഗുണം ചെയ്യും.

ഇഞ്ചി...

ഇഞ്ചിയാണ് മറ്റൊരു മരുന്ന്. അല്‍പം നാരങ്ങ ചേര്‍ത്ത് ഇഞ്ചി ജ്യൂസാക്കി കഴിക്കുകയോ ചായയിലിട്ട് കഴിക്കുകയോ, വെറുതെ അരച്ച് കഴിക്കുകയോ ചെയ്യുന്നത് മെെ​ഗ്രേൻ അകറ്റാൻ സഹായിക്കും. 

പുതിനയില...

പുതിനയിലയുടെ നീരും കറ്റാർവാഴ ജെല്ലും ചേർത്ത് നെറ്റിയിൽ പുരട്ടുക.  15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ  കഴുകി കളയുക. മൈഗ്രേന്‍ ഉണ്ടാകുമ്പോഴൊക്കെ ഇത് പുരട്ടാം. 

മ​ഗ്നീഷ്യം...

ധാരാളം മ​ഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. മൈഗ്രേന്‍ പ്രശ്നമുള്ളവർ മുട്ട, തെെര്, പീനട്ട് ബട്ടർ, ആൽമണ്ട്, ഒാട്സ് എന്നിവ ധാരാളം കഴിക്കുക. പച്ചക്കറികളും പഴവർ​ഗങ്ങളും ധാരാളം കഴിക്കുന്നത് മൈഗ്രേന്‍ തടയാൻ സഹായിക്കും.

 

click me!