മുഖക്കുരുവിനോട് ബെെ ബെെ പറയാം; ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന 3 പൊടിക്കെെകൾ

By Web TeamFirst Published Feb 3, 2019, 11:48 PM IST
Highlights

രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാ​ഗത്ത് പുരട്ടുക. രാവിലെ ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം. മുഖക്കുരു പെട്ടെന്ന് ചുരുങ്ങാൻ സഹായിക്കും. 

ഇന്ന് എല്ലാ പെൺകുട്ടികളെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു വന്നാൽ മിക്കവരും അതിനെ പൊട്ടിച്ച് കളയാറാണ് പതിവ്. മുഖക്കുരു പൊട്ടിച്ച് കളയുമ്പോൾ മുഖത്ത് പാടുകൾ ഉണ്ടാകുന്നു. മുഖക്കുരു മാറ്റാൻ ആഴ്ച്ചതോറും ഫേഷ്യൽ ചെയ്യുന്നവരുണ്ട്. അത് ചർമ്മത്തെ കൂടുതൽ ദോഷം ചെയ്യും. മുഖക്കുരു മാറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് പൊടിക്കെെകൾ പരിചയപെടാം...

നാരങ്ങാ നീര്...

രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാ​ഗത്ത് പുരട്ടുക. രാവിലെ ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം. മുഖക്കുരു പെട്ടെന്ന് ചുരുങ്ങാൻ സഹായിക്കും. 

ഐസ് ക്യൂബ്...

ദിവസവും ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് മുഖക്കുരു മാറാൻ സഹായിക്കും. ഐസ് ഒരു വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് ഇവിടേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ചർമത്തിലടിഞ്ഞ അഴുക്കും എണ്ണയും നീങ്ങി മുഖക്കുരു പെട്ടെന്ന് ചുരുങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും ചെയ്താൽ പെട്ടെന്ന് മാറ്റമുണ്ടാകും.

തേൻ...

തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. മുഖക്കുരുവിനു പെട്ടെന്നു ശമനമുണ്ടാകും. ദിവസത്തിൽ പല തവണ ഇതാവർത്തിക്കാം. അതും അല്ലെങ്കിൽ അൽപം നാരങ്ങനീരും റോസ് വാട്ടറും തേനും ചേർത്ത് മുഖത്തിടുന്നത് മുഖക്കുരു മാറ്റാൻ നല്ലൊരു പ്രതിവിധിയാണ്. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം പുരട്ടാം.



 

click me!