സ്വകാര്യഭാ​ഗത്തെ ദുർ​ഗന്ധം അകറ്റാൻ ചില വഴികൾ

Published : Aug 23, 2018, 09:41 PM ISTUpdated : Sep 10, 2018, 03:39 AM IST
സ്വകാര്യഭാ​ഗത്തെ ദുർ​ഗന്ധം അകറ്റാൻ ചില വഴികൾ

Synopsis

സ്വകാര്യഭാ​ഗത്തെ ദുർ​ഗന്ധം ചിലർക്ക് വലിയ പ്രശ്നമാണ്.  സ്വകാര്യഭാ​ഗത്തെ വൃത്തിക്കുറവ് അണുബാധ വരെ ഉണ്ടാക്കാം. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളും ഈ ഭാഗത്തെ കറുപ്പിനും ദുര്‍ഗന്ധത്തിനും കാരണമാകുന്നു.

സ്വകാര്യഭാ​ഗങ്ങളിൽ കറുപ്പും ദുർ​ഗന്ധവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. കറുപ്പും ദുർ​ഗന്ധവും മാറ്റാൻ പലരും പലതരത്തിലുള്ള ക്രീമുകൾ ഉപയോ​ഗിച്ച് കാണും .പക്ഷേ ഫലം ഉണ്ടായി കാണില്ല. സ്വകാര്യഭാ​ഗത്തെ വൃത്തിക്കുറവ് അണുബാധ വരെ ഉണ്ടാക്കാം. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളും ഈ ഭാഗത്തെ കറുപ്പിനും ദുര്‍ഗന്ധത്തിനും കാരണമാകുന്നു. വീട്ടിലെ ചില പൊടിക്കെെകളിലൂടെ സ്വകാര്യഭാ​ഗത്തെ കറുപ്പും ദുർ​ഗന്ധവും മാറ്റാൻ സാധിക്കും.ഏതൊക്കെയാണ് ആ പൊടിക്കെെകളെന്ന് നോക്കാം. 

1.തേനും തൈരും : തേനും അതിൽ അൽപം തെെരും ചേർത്ത് സ്വകാര്യഭാഗത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ചൊറിച്ചിൽ മാറ്റാൻ ഏറെ ​ഗുണം ചെയ്യും. തെെരിൽ നാരങ്ങ നീര് കലർത്തി പുരട്ടുന്നതും നല്ലതാണ്.

2. വെളിച്ചെണ്ണ: മഞ്ഞൾ, വെളിച്ചെണ്ണ എന്നിവ ഒരുമിച്ച് കലർത്തി സ്വകാര്യഭാ​ഗത്ത് പുരട്ടാം.ദുർ​ഗന്ധം മാറ്റാനും അണുക്കൾ നശിക്കാനും ഏറെ സഹായിക്കും.  മഞ്ഞളിനും വെളിച്ചെണ്ണയ്ക്കും സ്വാഭാവിക അണുനാശിനിയുടെ ശേഷിയുണ്ട്. 

3. ആര്യവേപ്പില :  ആര്യവേപ്പില മഞ്ഞളും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് ഈ ഭാഗത്തെ ദുര്‍ഗന്ധമൊഴിവാക്കും. ചൊറിച്ചില്‍ നീക്കാനും നിറം ലഭിക്കാനും അണുബാധയകറ്റാനുമെല്ലാം ഇത് നല്ല വഴിയാണ്. 

4.കറ്റാര്‍വാഴ: ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെല്ല് സ്വകാ​ര്യഭാ​ഗത്ത് ദിവസവും പുരട്ടുക. അണുക്കൾ നശിക്കാനും സ്വകാര്യഭാ​ഗത്തെ കറുപ്പ് മാറാനും ഏറെ ​ഗുണം ചെയ്യും. 

5.ഉപ്പിട്ട വെള്ളം : സ്വകാര്യഭാ​ഗം ദിവസവും ഉപ്പിട്ട വെള്ളം ഉപയോ​ഗിച്ച് കഴുകുന്നത് അണുക്കൾ നശിക്കാനും ദുർ​ഗന്ധം മാറ്റാനും സഹായകമാകും.

6. നാരങ്ങാനീരും പഞ്ചസാരയും : യോനിയിലെ അണുക്കൾ നശിക്കാനും ചർമ്മം കൂടുതൽ മൃദുലമാകാനും നാരങ്ങാനീരും പഞ്ചസാരയും ദിവസവും പുരട്ടുന്നത് ഏറെ നല്ലതാണ്. ദിവസവും 15 മിനിറ്റ് പുരട്ടിയ ശേഷം കഴുകി കളയുക.
 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!