നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ 

Published : May 24, 2025, 11:50 AM IST
നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ 

Synopsis

നോൺ സ്റ്റിക് പാനിന്റെ തന്നെ നിരവധി ഓപ്‌ഷനുകൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ നിന്നും എങ്ങനെ ഒന്ന് തിരഞ്ഞെടുക്കുമെന്നതിനെ കുറിച്ച് ആശയ കുഴപ്പങ്ങൾ ഉണ്ടാവാം.

പണ്ടത്തെ പോലെയല്ല, അടുക്കള ഇന്ന് ഒരുപാട് മാറിയിട്ടുണ്ട്. ഒരു നോൺ സ്റ്റിക് പാനെങ്കിലും ഉണ്ടാവാത്ത അടുക്കള ഇന്നുണ്ടാവില്ല. ഇത് ഉപയോഗിച്ച് എളുപ്പത്തിൽ ഭക്ഷണം തയാറാക്കാൻ സാധിക്കും. എളുപ്പത്തിൽ വൃത്തിയാക്കാം, വളരെ കുറച്ച് എണ്ണ മതി, ഭാരം കുറവ് തുടങ്ങി നിരവധി ഗുണങ്ങളാണ് നോൺ സ്റ്റിക് പാനിനുള്ളത്. നോൺ സ്റ്റിക് പാനിന്റെ തന്നെ നിരവധി ഓപ്‌ഷനുകൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ നിന്നും എങ്ങനെ ഒന്ന് തിരഞ്ഞെടുക്കുമെന്നതിനെ കുറിച്ച് ആശയ കുഴപ്പങ്ങൾ ഉണ്ടാവാം. നോൺ സ്റ്റിക് പാൻ ഉപയോഗിക്കുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. 

ഉപയോഗിക്കാൻ എളുപ്പം 

എളുപ്പത്തിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നാണ് നോൺ സ്റ്റിക് പാൻ. ഭക്ഷണം പാനിൽ ഒട്ടിയിരിക്കുകയോ കറപറ്റുകയോ ഇല്ല. ലളിതമായി, എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യാൻ മികച്ച ഓപ്‌ഷനാണ് നോൺ സ്റ്റിക് പാൻ. 

എണ്ണയുടെ ഉപയോഗം

ഭക്ഷണത്തിന്റെ രുചിയിലും ഗുണത്തിലും മാറ്റങ്ങൾ ഒന്നും വരാതെ തന്നെ എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യാൻ സാധിക്കും. മൊരിഞ്ഞ ദോശയും മോമോസുമൊക്കെ തയാറാക്കാൻ നോൺ സ്റ്റിക് പാൻ തന്നെ ധാരാളമാണ്. കൊളെസ്റ്ററോൾ നിയന്ത്രിക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കിൽ നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യാവുന്നതാണ്. 

ദീർഘ കാലം നിലനിൽക്കില്ല 

ആരോഗ്യകരമായ ഭക്ഷണം തയാറാക്കാൻ സാധിക്കുമെങ്കിലും നോൺ സ്റ്റിക് പാനുകൾ ദീർഘ കാലം ഈടു നിൽക്കുന്നവയല്ല. കാരണം ഇതിന് നൽകിയിരിക്കുന്ന ടെഫ്ലോൺ പോലുള്ള സിന്തറ്റിക് കോട്ട് നിരന്തരമായി ഉപയോഗിക്കുമ്പോൾ കേടുവരാൻ സാധ്യതയുണ്ട്. കൂടാതെ മെറ്റൽ സ്പൂൺ നോൺ സ്റ്റിക് പാനിൽ ഉപയോഗിക്കാനും പാടില്ല. 

അമിതമായ ചൂട് 

തീ കൂട്ടിവെച്ച് പാചകം ചെയ്യുന്ന ശൈലിയാണ് പലരുടേതും. എന്നാൽ നോൺ സ്റ്റിക് പാനിന് അമിതമായ ചൂട് താങ്ങാൻ സാധിക്കില്ല. കാരണം ഇത് പാനിന്റെ കോട്ടിങിന് കേടുപാടുകൾ വരുത്തുകയും വിഷപുക പുറപ്പെടുവിക്കുകയും ചെയ്യുന്നു. 

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്