ഈ അബദ്ധങ്ങൾ പാമ്പുകളെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തും; ശ്രദ്ധിക്കൂ

Published : May 22, 2025, 02:45 PM IST
ഈ അബദ്ധങ്ങൾ പാമ്പുകളെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തും; ശ്രദ്ധിക്കൂ

Synopsis

ഉയരമുളള പുല്ലുകൾക്കിടയിൽ സുരക്ഷിതമായിരിക്കാൻ പാമ്പുകൾക്ക് സാധിക്കും. കൂടാതെ ഇരയെ പിടികൂടാനും ഇത് സഹായിക്കുന്നു. 

വൈകുന്നേരങ്ങളിൽ കാറ്റുംകൊണ്ട് ഒരു ചായ ഗ്ലാസും കയ്യിൽ പിടിച്ച് വീടിന്റെ മുറ്റത്ത് നിൽക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ വീടിന് പുറത്ത് ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം ജീവികളും ഇഴജന്തുക്കളുമെല്ലാം വീട്ടിൽ ഉണ്ടാകാം. വീടിന് പുറത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ടെങ്കിൽ അതിന് കാരണം ഇതാണ്. 

അമിതമായി പുല്ല് വളർന്നാൽ 

ഉയരമുളള പുല്ലുകൾക്കിടയിൽ സുരക്ഷിതമായിരിക്കാൻ പാമ്പുകൾക്ക് സാധിക്കും. കൂടാതെ ഇരയെ പിടികൂടാനും ഇത് സഹായിക്കുന്നു. അതിനാൽ തന്നെ എപ്പോഴും പുല്ല് വെട്ടിത്തളിച്ചിടാൻ മറക്കരുത്. 

മാലിന്യങ്ങൾ കൂടി കിടന്നാൽ 

പുല്ലിൽ മാത്രമല്ല പാമ്പുകൾക്ക് വേറെയും സ്ഥലങ്ങളിൽ ഒളിച്ചിരിക്കാൻ സാധിക്കും. അതിൽ മറ്റൊന്നാണ് മാലിന്യങ്ങൾ. ഇത് കുന്നുകൂടി കിടന്നാൽ പാമ്പുകൾ ചവറുകൾക്കിടയിൽ ഒളിച്ചിരിക്കും. അതിനാൽ തന്നെ എപ്പോഴും വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. 

എലി ശല്യം ഉണ്ടെങ്കിൽ

വീട്ടിൽ എലി ശല്യം ഉണ്ടെങ്കിലും പാമ്പുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം എലികൾ പാമ്പുകളെ ആകർഷിക്കുന്നവയാണ്. എലി, അണ്ണാൻ തുടങ്ങിയവ വീട്ടിൽ വരുന്നുണ്ടെങ്കിൽ അവയെ പിടികൂടാൻ പാമ്പും പിന്നാലെ എത്തുന്നു. അതിനാൽ തന്നെ എലികളെ തുരത്തേണ്ടതും വളരെ പ്രധാനമാണ്. 

വളർത്ത് മൃഗങ്ങളുടെ ഭക്ഷണം 

വളർത്ത് മൃഗങ്ങളുടെ ഭക്ഷണം വീടിന് പുറത്ത് സൂക്ഷിക്കുമ്പോൾ കൂടുതൽ എലികൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പാമ്പുകളെയും ക്ഷണിച്ച് വരുത്തുന്നു. അതിനാൽ തന്നെ ഇഴജന്തുക്കളെ ആകർഷിക്കുന്ന സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. 

ചെടികൾക്ക് അമിതമായി വെള്ളമൊഴിക്കരുത് 

അമിതമായി ചെടികൾക്ക് വെള്ളമൊഴിച്ചാൽ എപ്പോഴും ഈർപ്പമായിരിക്കുകയും അതിനിലേക്ക് പ്രാണികൾ വരുകയും ചെയ്യുന്നു. ഇതിനെ പിടികൂടാൻ പാമ്പും പിന്നാലെയെത്തും. അതിനാൽ തന്നെ അമിതമായി ചെടികൾക്ക് വെള്ളമൊഴിക്കാതിരിക്കാം. 

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്