അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ 

Published : Feb 27, 2025, 02:02 PM ISTUpdated : Feb 27, 2025, 03:42 PM IST
അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ 

Synopsis

ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ നമ്മൾ അടുക്കളയിൽ സൂക്ഷിക്കാറുണ്ട്. എന്ത് സാധനങ്ങൾ വാങ്ങിയാലും അതൊക്കെയും അടുക്കളയുടെ ഏതെങ്കിലും ഒരു ഭാഗത്തായിരിക്കും നമ്മൾ സൂക്ഷിക്കുന്നത്.

ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ നമ്മൾ അടുക്കളയിൽ സൂക്ഷിക്കാറുണ്ട്. എന്ത് സാധനങ്ങൾ വാങ്ങിയാലും അതൊക്കെയും അടുക്കളയുടെ ഏതെങ്കിലും ഒരു ഭാഗത്തായിരിക്കും നമ്മൾ സൂക്ഷിക്കുന്നത്. അതുപോലെ തന്നെയാണ് ഭക്ഷ്യവസ്തുക്കൾ അടുക്കളയുടെ കൗണ്ടർ ടോപുകളിൽ സൂക്ഷിക്കുന്നതും. ഇത് ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ കേടുവരാൻ കാരണമാകും. ഏതൊക്കെ ഭക്ഷണ സാധനങ്ങളാണ് ഈ വിധത്തിൽ സൂക്ഷിക്കാൻ പാടില്ലാത്തതെന്ന് അറിയാം.

ഉരുള കിഴങ്ങ് 

ഉരുളക്കിഴങ്ങ് വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും അവ മുളച്ച് വരുന്നതും കേടാവുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിന് കാരണം ശരിയായ രീതിയിൽ സൂക്ഷിക്കാത്തത് കൊണ്ടാണ്. തണുപ്പുള്ള അധികം വെട്ടമടിക്കാത്ത സ്ഥലങ്ങളിലാണ് ഉരുളകിഴങ്ങ് സൂക്ഷിക്കേണ്ടത്. കൗണ്ടർ ടോപിന് മുകളിൽ സൂക്ഷിച്ചാൽ വെട്ടം നേരിട്ട് അടിക്കുകയും പെട്ടെന്ന് കേടുവരാൻ കാരണമാവുകയും ചെയ്യുന്നു.

സവാള 

സവാളയിൽ ഈർപ്പത്തിന്റെ അംശവും ഗ്യാസും ഉള്ളതുകൊണ്ട് തന്നെ ഇത് കേടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ നല്ല വായുസഞ്ചാരമുള്ള അധികം വെട്ടമടിക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കണം.

ബ്രെഡ് 

ബ്രെഡ് പാക്കറ്റ് തുറന്ന സ്ഥലങ്ങളിൽ വെച്ചാൽ പെട്ടെന്ന് കേടാവുകയും പൂപ്പൽ വരുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത് നല്ല ടൈറ്റ് ആയിട്ടുള്ള ബോക്സിൽ അല്ലെങ്കിൽ കണ്ടെയ്നറിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. 

തക്കാളി 

തക്കാളി കൗണ്ടർടോപ്പിന് മുകളിൽ സൂക്ഷിച്ചാൽ പഴുത്തുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ആകുന്നതുവരെ സാധാരണ ടെമ്പറേച്ചറിൽ സൂക്ഷിച്ചതിന് ശേഷം പാകമാകുമ്പോൾ ഫ്രിഡ്ജിലേക്ക് മാറ്റി വെക്കണം.

മുട്ട 

പുറത്തെ സാധാരണ താപനിലയിൽ സൂക്ഷിച്ച് വെച്ചാൽ മുട്ട പെട്ടെന്ന് കേടുവരും. ചൂട് കാലങ്ങളിൽ ഫ്രിഡ്ജിനുള്ളിൽ മുട്ട സൂക്ഷിക്കുന്നതാണ് നല്ലത്.

വിനാഗിരി മതി ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാകാൻ; ഇങ്ങനെ ചെയ്തു നോക്കൂ

PREV
Read more Articles on
click me!

Recommended Stories

സ്‌നേക് പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി