ഗ്യാസ് സ്ടൗ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് 

Published : Feb 27, 2025, 12:59 PM IST
ഗ്യാസ് സ്ടൗ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് 

Synopsis

ഗ്യാസ് സ്ടൗ ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. ഉപയോഗം കൂടുതൽ ആയതുകൊണ്ട് തന്നെ അപകടങ്ങളും കൂടുന്നു. ഗ്യാസ് അടുപ്പുകൾ ചിലർക്ക് ഇന്നും കൃത്യമായി ഉപയോഗിക്കാൻ അറിയില്ലെന്നതാണ് വസ്തുത.

ഗ്യാസ് സ്ടൗ ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. ഉപയോഗം കൂടുതൽ ആയതുകൊണ്ട് തന്നെ അപകടങ്ങളും കൂടുന്നു. ഗ്യാസ് അടുപ്പുകൾ ചിലർക്ക് ഇന്നും കൃത്യമായി ഉപയോഗിക്കാൻ അറിയില്ലെന്നതാണ് വസ്തുത. ഗ്യാസ് സ്റ്റൗ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചത് കൊണ്ട് മാത്രം കാര്യമില്ല കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് തകരാറുകൾ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടപ്പെടാൻ കാരണമാകും. പലപ്പോഴും ഗ്യാസ് പൊട്ടിത്തെറിച്ചും ഗ്യാസ് ചോർച്ച മൂലവും അപകടങ്ങൾ സംഭവിക്കുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട്. ഗ്യാസ് സ്ടൗ സുരക്ഷിതമായി ഉപയോഗിക്കാൻ ഈ 5 പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കാം.

ബർണർ

പാചകം കഴിഞ്ഞാൽ ഉടൻ തന്നെ ഗ്യാസ് ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം. ഉപയോഗിക്കാത്ത സമയങ്ങളിൽ ഗ്യാസ് ഓൺ ചെയ്തുവെച്ചാൽ ബർണറിൽ നിന്നും ഗ്യാസ് പുറത്തേക്ക് ചോരുകയും അതുമൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്.

വൃത്തിയാക്കൽ 

ഭക്ഷണം പാകം ചെയ്യുമ്പോൾ ബർണറിൽ ഭക്ഷ്യവസ്തുക്കൾ പറ്റിപിടിച്ചിരിക്കാനും അതുമൂലം വാതകം ചോരാനും  കാരണമാകും. പാചകം ചെയ്ത് കഴിഞ്ഞതിനുശേഷം നനഞ്ഞ തുണികൊണ്ട് ബർണറുകൾ തുടച്ച് വൃത്തിയാക്കണം.

തീപിടിത്തം 

പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് നിന്നും മാറ്റി വെക്കണം. പ്ലാസ്റ്റിക് ബാഗ്, തടികൊണ്ടുള്ള സ്പൂൺ, ടവൽ, മരുന്ന് എന്നിവ അകലത്തിൽ വെക്കാം.

വസ്ത്രം 

പാചകം ചെയ്യുന്ന സമയത്ത് അയഞ്ഞ വസ്ത്രങ്ങളോ, ഷാളുകളോ ഇടരുത്. കാഴ്ച്ചയിൽ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ പോലും ഇത്തരം വസ്ത്രങ്ങൾ എളുപ്പത്തിൽ തീ പടർന്നു പിടിക്കാൻ കാരണമാകും. 

പാത്രം

ഭക്ഷണം പാകം ചെയ്യാൻ പാത്രങ്ങൾ ഗ്യാസ് സ്റ്റൗവിന് മുകളിൽ വെക്കുമ്പോൾ കൃത്യമായി വെക്കാൻ ശ്രദ്ധിക്കണം. പിടിയുള്ള  പാത്രങ്ങൾ ആണെങ്കിൽ അവ ഒരു സൈഡിലേക്ക് ഒതുക്കി വെക്കണം. പാചകം ചെയ്യുമ്പോൾ അറിയാതെ കയ്യോ മറ്റോ മുട്ടാതിരിക്കാൻ ഇത് സഹായിക്കും.

ചെറിയ മാറ്റങ്ങൾ മതി അടുക്കളയിലെ ജോലി ഭാരം കുറയാൻ; ഈ കാര്യങ്ങൾ ചെയ്യൂ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്