വളർത്ത് മൃഗങ്ങൾക്ക് ദോഷമില്ലാത്ത 5 ഇൻഡോർ പ്ലാന്റുകൾ  

Published : Mar 03, 2025, 04:30 PM IST
വളർത്ത് മൃഗങ്ങൾക്ക് ദോഷമില്ലാത്ത 5 ഇൻഡോർ പ്ലാന്റുകൾ  

Synopsis

ചെടികൾ വളർത്താൻ തെരഞ്ഞെടുക്കുമ്പോൾ അവ വീട്ടിലുള്ള മൃഗങ്ങൾക്കും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ചില ചെടികൾ കാണാൻ ഭംഗിയുള്ളവയായിരിക്കും അതേസമയം അവ അപകടകാരികളുമായിരിക്കാം

വീട്ടിലുള്ള ചെടികളും വളർത്തുമൃഗങ്ങളും ഒരേ രീതിയിലുള്ള സന്തോഷമാണ് നമുക്ക് നൽകുന്നത്. എന്നാൽ ചെടികൾ വളർത്താൻ തെരഞ്ഞെടുക്കുമ്പോൾ അവ വീട്ടിലുള്ള മൃഗങ്ങൾക്കും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ചില ചെടികൾ കാണാൻ ഭംഗിയുള്ളവയായിരിക്കും അതേസമയം അവ അപകടകാരികളുമായിരിക്കാം. വീട്ടിൽ ചെടികൾ വളർത്താൻ ഒരുങ്ങുബോൾ ഭംഗി മാത്രം നോക്കാതെ നല്ല ഗുണങ്ങളുള്ള ചെടികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ സുരക്ഷിതമായി വളർത്താൻ കഴിയുന്ന 5 ഇൻഡോർ പ്ലാന്റുകളെ പരിചയപ്പെടാം.

സ്പൈഡർ പ്ലാന്റ് 

ഈ ഇൻഡോർ പ്ലാന്റുകൾക്ക് വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. കൂടാതെ വളരെ ചെറിയ രീതിയിൽ മാത്രമേ ഈ ചെടികൾക്ക് പരിപാലനം ആവശ്യമായി വരുന്നുള്ളൂ. ഇത് വീട്ടിൽ സുരക്ഷിതമായി വളർത്താൻ പറ്റുന്ന ഇൻഡോർ പ്ലാന്റാണ്.

ബാംബൂ പാം 

ഏവർക്കും പ്രിയമേറിയ ഒന്നാണ് ബാംബൂ ചെടികൾ. വിഷാംശം ഇല്ലാത്തതും വീടിനുള്ളിൽ ഇൻഡോർ പ്ലാന്റ് ആയോ വീടിന് പുറത്തോ വളർത്താൻ സാധിക്കുന്ന ചെടികളാണിത്. ബാംബൂ പാം നിങ്ങളുടെ ഗാർഡന് കൂടുതൽ ഭംഗി നൽകുകയും ചെയ്യുന്നു.

ബോസ്റ്റോൺ ഫേൺ 

ചുറ്റുപാടുമുള്ള വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ള ചെടിയാണ് ബോസ്റ്റോൺ ഫേൺ. കൂടാതെ ഇവ ഈർപ്പത്തെ നിലനിർത്താനും സഹായിക്കുന്നു. ഇത് വിഷാംശമില്ലാത്ത ചെടിയാണ്. അതുകൊണ്ട് തന്നെ വീടുകളിൽ ധൈര്യമായി വളർത്താം.  

അരേക്ക പാം 

വീട്ടിൽ സുരക്ഷിതമായി വളർത്താൻ സാധിക്കുന്ന ഇൻഡോർ പ്ലാന്റാണ് അരേക്ക പാം. വളരെ ചെറിയ രീതിയിൽ മാത്രം പരിപാലനം ആവശ്യമുള്ള ചെടികളാണ് ഇവ. സൂര്യപ്രകാശം നേരിട്ട് അടിക്കാത്ത എന്നാൽ നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് ആയിരിക്കണം അരേക്ക പാം വളർത്തേണ്ടത്.

കലാത്തിയ

ആകൃതിയിലും നിറത്തിലും മറ്റ് ചെടികളിൽ നിന്നും വ്യത്യസ്തമാണ് കലാത്തിയ. വീട്ടിൽ വളർത്താൻ പറ്റിയ സുരക്ഷിതമായ ചെടിയാണ് ഇത്. വീടിനുള്ളിലും പുറത്തും ഇവ വളർത്താൻ  സാധിക്കും. വളരെ ചെറിയ രീതിയിലുള്ള വെളിച്ചമാണ് ഇതിന് ആവശ്യം.

ഇനി അലമാര അലങ്കോലപ്പെടില്ല; ഇങ്ങനെ ചെയ്താൽ മതി

PREV
Read more Articles on
click me!

Recommended Stories

കോളിഫ്ലവർ ദീർഘകാലം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി
ശ്വാസനാരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ