
ഓരോ ചെടികൾക്കും അതിന്റേതായ സ്വഭാവ സവിശേഷതകൾ ഉണ്ട്. ഇതിൽ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാവാം. അതിനാൽ തന്നെ ഭംഗി കണ്ടു മാത്രം ചെടികൾ വാങ്ങിക്കാൻ പാടില്ല. ഓരോന്നിന്റെയും ഉപയോഗം മനസിലാക്കിയാവണം ചെടികൾ വാങ്ങിക്കേണ്ടത്. വീടിനുള്ളിൽ ഭംഗിയേകാൻ കള്ളിമുൾച്ചെടി നല്ലതാണ്. കള്ളിമുൾച്ചെടി വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഇളകിയ നല്ല നീർവാർച്ചയുള്ള മണ്ണിലാണ് കള്ളിമുൾച്ചെടി വളർത്തേണ്ടത്. മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്നതിന് വേണ്ടി കൊക്കോപീറ്റ് കലർത്താം. ഇത് ചെടി നന്നായി വളരാൻ സഹായിക്കുന്നു. ചെറുത് അല്ലെങ്കിൽ മീഡിയം വലിപ്പത്തിലുള്ള പോട്ട് തെരഞ്ഞെടുക്കാം.
2. വെള്ളം
ചൂടും വരണ്ടതുമായ കാലാവസ്ഥകളിലും വളരുന്ന ഒന്നാണ് കള്ളിമുൾച്ചെടി. രണ്ടാഴ്ച കൂടുമ്പോൾ ചെടിക്ക് വെള്ളമൊഴിക്കാവുന്നതാണ്. അതേസമയം അമിതമായി വെള്ളം ഒഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
3. താപനില
ചൂടുള്ള കാലാവസ്ഥയിലാണ് കള്ളിമുൾച്ചെടി നന്നായി വളരുന്നത്. വീടിനുള്ളിലോ സൂര്യപ്രകാശം നേരിട്ടടിക്കുന്ന വിധത്തിലോ ഇത് വളർത്താവുന്നതാണ്.
4. ഈർപ്പം
ചെറിയ ഈർപ്പമുള്ള സ്ഥലങ്ങളിലും കള്ളിമുൾച്ചെടി നന്നായി വളരും. വീടിനുള്ളിൽ വളർത്തുമ്പോൾ ഈർപ്പം ഇല്ലാത്ത ഡ്രൈ ആയിട്ടുള്ള സ്ഥലങ്ങളിൽ വളർത്താവുന്നതാണ്.
5. സൂര്യപ്രകാശം
വീടിനുള്ളിലും പുറത്തും കള്ളിമുൾച്ചെടി വളർത്താൻ സാധിക്കും. ബാൽക്കണിയിലോ ജനാലയുടെ വശങ്ങളിലോ നല്ല സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ ചെടി വളർത്താവുന്നതാണ്.