പഴയ വീടിനെ പുത്തനാക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Published : Aug 12, 2025, 04:37 PM IST
Home

Synopsis

പുത്തനാക്കുന്നതിന് മുമ്പ് വീടിന്റെ ഘടന എങ്ങനെയാണെന്ന് മനസിലാക്കണം. വീടിന്റെ നേട്ടങ്ങളും കോട്ടങ്ങളും വ്യക്തമായി മനസിലാക്കിയതിന് ശേഷം മാത്രമേ മാറ്റങ്ങൾ കൊണ്ടുവരാൻ പാടുളളു.

പഴയ വീടിനെ എളുപ്പത്തിൽ പുതുപുത്തനാക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? വീട് എന്തും ആയിക്കോട്ടെ കൃത്യമായ രീതിയിൽ നിറവും അലങ്കാരവും ഡിസൈനും നൽകിയാൽ പഴയത് പുതിയതായി മാറും. വീട് പുത്തനാക്കാൻ ചെയ്യേണ്ട 6 കാര്യങ്ങൾ ഇതാണ്.

ലൈറ്റിംഗ്

വീടിന്റെ ലുക്കിനെയും ആംബിയൻസും മാറ്റാൻ ലൈറ്റുകൾക്ക് സാധിക്കും. വീട്ടിലെ ഓരോ മുറിക്കും വ്യത്യസ്തമായ ഉപയോഗങ്ങളാണ് ഉള്ളത്. അതിനനുസരിച്ചാവണം ലൈറ്റും നൽകേണ്ടത്. അടുക്കളയ്ക്ക് നൽകുന്നതല്ല കിടപ്പുമുറികൾക്ക് വേണ്ടത്. ഉപയോഗം മനസിലാക്കി ലൈറ്റുകൾ നൽകാം. എത്ര പഴയ വീടും പുത്തനാകാൻ ഇതുമതി.

പുതിയ ഫർണിച്ചറുകൾ

മുറികൾക്ക് ചേരുന്ന വിധത്തിലുള്ള ഫർണിച്ചറുകൾ വാങ്ങിക്കാം. അതേസമയം സാധനങ്ങൾ വാരിവലിച്ചിടുന്നത് ഒഴിവാക്കണം. ഇത് മുറിക്ക് സ്ഥലം ഇല്ലാത്തതുപോലെ തോന്നിക്കും. അതേസമയം ഫർണിച്ചർ ചുമരിനോട് ചേർത്തും ഇടാൻ പാടില്ല. ഇത് സ്ഥലം ഒഴിഞ്ഞുകിടക്കുന്നതുപോലെ തോന്നിക്കുന്നു.

ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകാം

വീട് മോടികൂട്ടുമ്പോൾ ആവശ്യങ്ങൾക്കാണ്‌ കൂടുതൽ പ്രാധാന്യം നൽകേണ്ടത്. എന്തൊക്കെയാണ് വേണ്ടതെന്നും എങ്ങനെയൊക്കെയാണ് വേണ്ടതെന്നും ആദ്യമേ തീരുമാനിക്കണം. അതിനനുസരിച്ച് വീട് സെറ്റ് ചെയ്ത് എടുക്കുകയാണ് വേണ്ടത്.

വീടിന്റെ ഘടന

പുത്തനാക്കുന്നതിന് മുമ്പ് വീടിന്റെ ഘടന എങ്ങനെയാണെന്ന് മനസിലാക്കണം. വീടിന്റെ നേട്ടങ്ങളും കോട്ടങ്ങളും വ്യക്തമായി മനസിലാക്കിയതിന് ശേഷം മാത്രമേ മാറ്റങ്ങൾ കൊണ്ടുവരാൻ പാടുളളു. ഇത് ജോലികൾ എളുപ്പമാക്കുന്നു.

നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ

വീടിന്റെ ആംബിയൻസ് വർധിപ്പിക്കുന്നതിൽ നിറങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. വീടിന് ന്യൂട്രൽ നിറങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ബീജ്, ക്രീം, പെയിൽ ഗ്രെ, പേസ്റ്റൽ തുടങ്ങിയ നിറങ്ങളാണ് വീടിന് കൂടുതൽ അനുയോജ്യം. നിങ്ങളുടെ വൈബിന് അനുസരിച്ച് നിറം തെരഞ്ഞെടുക്കാവുന്നതാണ്.

മെറ്റീരിയൽ

വുഡ്, സ്റ്റോൺ തുടങ്ങിയ മെറ്റീരിയലുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് ട്രഡീഷണൽ ലുക്കിന് ചേരുന്നു. മോഡേൺ ഡിസൈനിങ്ങും നല്ലതാണ്. എന്നാൽ ഗുണമേന്മയുള്ള മെറ്റീരിയലുകൾ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിലെ പല്ലിശല്യം ഇല്ലാതാക്കാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ ഇതാണ്
വീട് പെയിന്റ് ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്