
അടുക്കള എത്രയൊക്കെ വൃത്തിയാക്കിയിട്ടാലും പിന്നെയും മാലിന്യങ്ങൾ ഉണ്ടായികൊണ്ടേയിരിക്കും. ഇവ വെറുതെ കളയുന്നതിനേക്കാളും ഗുണമുള്ള രീതിയിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഭക്ഷണാവശിഷ്ടങ്ങൾ, അടുക്കള മാലിന്യങ്ങൾ തുടങ്ങിയ ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് നല്ല പോഷക ഗുണമുള്ള കമ്പോസ്റ്റാക്കി മാറ്റാൻ സാധിക്കും. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പച്ചക്കറികളുടെയും പഴങ്ങളുടെയും മാലിന്യങ്ങളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. തൊലി, ബാക്കിവന്ന പച്ചക്കറികൾ തുടങ്ങിയവ എല്ലാം കമ്പോസ്റ്റ് ബിന്നിൽ ഇടാൻ സാധിക്കും. അതേസമയം സിട്രസ് അടങ്ങിയവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് കമ്പോസ്റ്റിങ് പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
2. കാപ്പിപ്പൊടി, ടീ ബാഗ്
ഉപയോഗിച്ച കാപ്പിപ്പൊടി, തേയിലപ്പൊടി എന്നിവയും കമ്പോസ്റ്റിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിൽ ധാരാളം നൈട്രജൻ അടങ്ങിയിട്ടുണ്ട്. അതേസമയം ടീ ബാഗ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം. അതേ രീതിയിൽ കമ്പോസ്റ്റിൽ ഇടരുത്.
3. മുട്ടത്തോട്
മുട്ടത്തോടിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് കമ്പോസ്റ്റിൽ ചേർക്കുന്നത് നല്ലതാണ്. ഇത് നല്ല പോഷക ഗുണങ്ങളുള്ള കമ്പോസ്റ്റ് ലഭിക്കാൻ സഹായിക്കുന്നു. ഇവ മണ്ണിനും ചെടികൾക്കും നല്ലതാണ്.
4. ദുർഗന്ധം അകറ്റാം
പേപ്പർ ടവൽ, ചെറുതായി മുറിച്ച പേപ്പർ, ഉണങ്ങിയ ഇലകൾ എന്നിവ കമ്പോസ്റ്റിൽ ചേർക്കുന്നത് നല്ലതാണ്. ഇത് കമ്പോസ്റ്റിനുള്ളിലെ ഈർപ്പത്തെ ആഗിരണം ചെയ്യാനും ദുർഗന്ധത്തെ അകറ്റാനും സഹായിക്കുന്നു.
5. മാറ്റാം
അടുക്കളയിലുള്ള കമ്പോസ്റ്റ് ബിൻ നിറഞ്ഞ് കഴിഞ്ഞാൽ വലിയ കമ്പോസ്റ്റ് ബിന്നിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് കമ്പോസ്റ്റിങ് പ്രക്രിയ എളുപ്പമാക്കുകയും നല്ല പോഷക ഗുണമുള്ള കമ്പോസ്റ്റ് ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.