മുന്തിരി ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇങ്ങനെ സൂക്ഷിച്ചാൽ മതി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് മുന്തിരി. എന്നാൽ ഇത് കേടുവരാതെ സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇതിന്റെ രുചിയിലും ഘടനയിലും മാറ്റങ്ങൾ ഉണ്ടാകുന്നു. കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ.

ഫ്രിഡ്ജിൽ സൂക്ഷിക്കാം
മുന്തിരി കഴുകി വൃത്തിയാക്കിയതിന് ശേഷം നല്ല വായുസഞ്ചാരമുള്ള പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
വായുസഞ്ചാരം ഉണ്ടാവണം
പാത്രത്തിനുള്ളിൽ നല്ല വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് മുന്തിരി എപ്പോഴും ഫ്രഷായിരിക്കാൻ സഹായിക്കുന്നു.
പ്രത്യേകം സൂക്ഷിക്കണം
മുന്തിരി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റു ഭക്ഷണ സാധനങ്ങൾക്കൊപ്പം വെയ്ക്കുന്നത് ഒഴിവാക്കാം. ഇത് മുന്തിരി പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.
വാങ്ങുമ്പോൾ ശ്രദ്ധിക്കണം
മുന്തിരി വാങ്ങുമ്പോൾ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. നിറം മങ്ങിയതും കേടുവന്ന മുന്തിരികളും ദുർഗന്ധവുമുള്ളവയും വാങ്ങരുത്.
ഫ്രീസറിലും സൂക്ഷിക്കാം
മുന്തിരി ഫ്രീസറിലും സൂക്ഷിക്കാൻ സാധിക്കും. ഇത് നന്നായി കഴുകി ഉണക്കിയതിന് ശേഷം തണ്ട് കളയാം. ശേഷം ഒരു പാച്മെന്റ് പേപ്പറിൽ പൊതിഞ്ഞ് ഫ്രീസറിൽ സൂക്ഷിച്ചാൽ മതി. മാസങ്ങളോളം ഇത് കേടുവരാതിരിക്കും.
കേടുവന്നവ ഉപേക്ഷിക്കാം
പൂപ്പൽ ഉള്ളതും നിറം മാറിയതുമായ മുന്തിരി ഒഴിവാക്കിയതിന് ശേഷം ബാക്കിയുള്ളവ സൂക്ഷിക്കാം. ഇല്ലെങ്കിൽ മുന്തിരി മുഴുവനായും കേടുവരാൻ സാധ്യതയുണ്ട്.

