അടുക്കളയിൽ പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ 

Published : Jun 03, 2025, 10:55 AM IST
അടുക്കളയിൽ പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ 

Synopsis

മൈക്രോ പ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളും വിഷാംശം നിറഞ്ഞതാണ്. കാരണം ഇതിൽ ബിസ്‌ഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യരിൽ ക്യാൻസർ, അൽഷിമേഴ്‌സ്, ഹൃദയാഘാതം, വന്ധ്യത തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

ആരോഗ്യം ലഭിക്കുന്ന ഭക്ഷണങ്ങളാണ് നമ്മൾ കഴിക്കാൻ തെരഞ്ഞെടുക്കുന്നത്. പോഷകങ്ങളും, പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ കഴിക്കുമ്പോൾ പ്ലാസ്റ്റിക്കും അറിയാതെ ശരീരത്തിലെത്തുന്നു. നമുക്ക് കാണാൻ പോലും സാധിക്കാത്ത വിധത്തിൽ നാനോ പ്ലാസ്റ്റിക് രൂപത്തിലാവാം ഇത് ഉള്ളിലേക്ക് എത്തുന്നത്. മൈക്രോ പ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളും വിഷാംശം നിറഞ്ഞതാണ്. കാരണം ഇതിൽ ബിസ്‌ഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യരിൽ ക്യാൻസർ, അൽഷിമേഴ്‌സ്, ഹൃദയാഘാതം, വന്ധ്യത തുടങ്ങിയവയ്ക്ക് കാരണമാകുന്നു. പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. 

പ്ലാസ്റ്റിക് കുപ്പികൾ 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പ്രകൃതി മലിനീകരണത്തിന് കാരണമാകുന്നു. കൂടാതെ ഇത് മനുഷ്യരുടെ ആരോഗ്യത്തിനും ദോഷകരമാണ്. പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ ചെറിയ തരികൾ ശരീരത്തിൽ എത്തുന്നു. അതിനാൽ തന്നെ ഗ്ലാസ്  അല്ലെങ്കിൽ മെറ്റൽ ബോട്ടിലുകൾ പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്നതാണ്. 

പ്ലാസ്റ്റിക് കണ്ടെയ്നർ

മൈക്രോവേവ് പോലുള്ള ഉപകരണങ്ങളിൽ 'മൈക്രോവേവ് സേഫ്' എന്ന് ലേബൽ ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇത് ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ട്. ഇതിൽ ബിസ്‌ഫെനോൾ എന്ന രാസവസ്തു ഉള്ളതുകൊണ്ട് തന്നെ ഹോർമോൺ തകരാറുകൾക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. പകരം ഗ്ലാസ് അല്ലെങ്കിൽ സെറാമിക് കണ്ടെയ്‌നറുകൾ ഉപയോഗിക്കാം. 

പ്ലാസ്റ്റിക് കട്ടിങ് ബോർഡ്     

പച്ചക്കറികളും മാംസവും മുറിക്കാൻ വേണ്ടി പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കാൻ എളുപ്പം തോന്നുമെങ്കിലും ഇതിൽ മൈക്രോപ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ എത്തിയാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. മുള അല്ലെങ്കിൽ തടികൊണ്ടുള്ള കട്ടിങ് ബോർഡുകൾ ഉപയോഗിക്കാവുന്നതാണ്. 

നോൺ സ്റ്റിക് കുക്ക് വെയർ 

നോൺ സ്റ്റിക് കുക്ക് വെയർ കോട്ട് ചെയ്തിരിക്കുന്നത് രാസവസ്തുക്കൾ ഉപയോഗിച്ചാണ്. ചൂടാകുമ്പോൾ ഇത് വിഷപുകയേ പുറംതള്ളുന്നു. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ കലരുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിന് പകരം സ്റ്റെയിൻലെസ് സ്റ്റീൽ, സെറാമിക് കുക്ക് വെയർ എന്നിവ ഉപയോഗിക്കാവുന്നതാണ്. 

കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ 

അടുക്കളയിൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ സിന്തറ്റിക് പ്ലാസ്റ്റിക് ഫൈബർ കൊണ്ട് നിർമ്മിച്ചതാണ്. കഴുകി വൃത്തിയാക്കുമ്പോൾ സ്പോഞ്ചിലുള്ള പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ പാത്രത്തിൽ പറ്റിയിരിക്കാം. അതിനാൽ തന്നെ പ്ലാസ്റ്റിക് കൊണ്ടുള്ള സ്പോഞ്ചുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. 

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്