
വീട് എപ്പോഴും അലങ്കരിച്ച് മനോഹരമാക്കി സൂക്ഷിക്കാനാണ് നമുക്ക് ഇഷ്ടം. നല്ല നിറവും, ഫർണിച്ചറുകളും, അലങ്കാര വസ്തുക്കളും ഉപയോഗിച്ച് അലങ്കരിക്കുന്നതുപോലെ തന്നെ ചെടികൾക്കും വീടിനെ മനോഹരമാക്കാൻ സാധിക്കും. വീടിനുള്ളിൽ വളർത്താൻ സാധിക്കുന്ന പല നിറത്തിലും ആകൃതിയിലുമുള്ള ചെടികൾ ഇന്ന് ലഭ്യമാണ്. ആവശ്യം അനുസരിച്ച് നിങ്ങൾക്കിത് തെരഞ്ഞെടുക്കാം. ഈ ചെടികൾ വീട്ടിൽ വളർത്തി നോക്കൂ.
മോൻസ്റ്റെറ
കടുംപച്ച നിറത്തിലുള്ള വലിയ ഇലകളാണ് ഇതിനെ മറ്റു ചെടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സ്പ്ലിറ്റ് ചെയ്ത ആകൃതിയിലാണ് ഇലകൾ ഉള്ളത്. ഇത് വീടിനൊരു ഏസ്‌തെറ്റിക് ഫീൽ നൽകുന്നു. ലിവിങ് റൂം, ബാൽക്കണി എന്നിവിടങ്ങളിൽ വളർത്തുന്നതാണ് ഉചിതം.
പോൾക്ക ഡോട്ട് പ്ലാന്റ്
വീടിനുള്ളിൽ വളർത്താൻ പറ്റിയ നല്ലയിനം ചെടിയാണ് പോൾക്ക ഡോട്ട് പ്ലാന്റ്. വെള്ളയും പിങ്കും കലർന്ന നിറമാണ് ഇതിന്റെ ഇലകൾക്ക് ഉള്ളത്. വീടകം മനോഹരമാക്കാൻ ഈ ചെടിക്ക് സാധിക്കും.
ഡെവിൾസ് ഐവി
വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് ഡെവിൾസ് ഐവി. മണ്ണിലും വെള്ളത്തിലും ഈ ചെടി വളരും. പടർന്നു വളരുന്നതുകൊണ്ട് തന്നെ ചുമരിലും വാതിലുകളിലും പടർത്തി വളർത്തുന്നതാണ് ഉചിതം. വീടിനകം പച്ചപ്പാൽ നിറയ്ക്കാൻ ഈ ചെടി നല്ലതാണ്.
ആഫ്രിക്കൻ വയലറ്റ്
ഭംഗിയുള്ള പൂക്കളാണ് ഈ ചെടിയെ കൂടുതൽ മനോഹരമാക്കുന്നത്. പർപ്പിൾ, പിങ്ക്, വെള്ള തുടങ്ങിയ നിറത്തിലാണ് ചെടിയിൽ പൂക്കൾ ഉണ്ടാകുന്നത്. ചെറിയ പോട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് ആഫ്രിക്കൻ വയലറ്റ്. ടേബിളിന്റെ നടുവശത്തോ, ജനാലയുടെ വശങ്ങളിലോ ഇത് വളർത്താവുന്നതാണ്.
പാം ചെടികൾ
പലയിനത്തിൽ പാം ചെടികൾ ലഭിക്കും. വീടിനൊരു ട്രോപ്പിക്കൽ ലുക്ക് നൽകാൻ പാം ചെടികൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. സാഗോ, പോണിടൈൽ, ബാംബൂ തുടങ്ങിയ തരം പാം ചെടികളാണ് ഉള്ളത്.
സക്കുലന്റുകൾ
വരണ്ടതും ഈർപ്പം ഉള്ളതുമായ ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ചെടികളാണ് സക്കുലന്റുകൾ. ഇവ വീടിനുള്ളിൽ വളർത്തുന്നതാണ് ഉചിതം.