
മാറിവരുന്ന കാലാവസ്ഥയാണ് നിലവിൽ ഉള്ളത്. ചില സമയങ്ങളിൽ അമിതമായ ചൂടും അതിനിടയിൽ അതിശക്തമായ മഴയും പെയ്യാറുണ്ട്. വേനൽക്കാലത്ത് ചൂടാണ് പ്രശ്നമെങ്കിൽ മഴക്കാലത്ത് മറ്റു ചില പ്രതിസന്ധികളാണ് നമ്മൾ നേരിടേണ്ടി വരുന്നത്. മഴക്കാലത്ത് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് മഴപ്രാണികളുടെ ശല്യമാണ്. ഇതിന് വളരെ കുറച്ച് നേരം മാത്രമേ ആയുസ്സ് ഉണ്ടാവുകയുള്ളു. എന്നിരുന്നാലും ഇതിന്റെ ശല്യം അസഹനീയമാണ്. അവയെ തുരത്താൻ സിംപിളാണ്. ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.
ജനാലകളും വാതിലുകളും
മഴ സമയങ്ങളിൽ വീടിന്റെ ജനാലകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കണം. ഈ സമയത്താണ് അധികവും പല ജീവികളും പുറത്ത് നിന്നും വീടിനുള്ളിലേക്ക് കയറുന്നത്. കൂടാതെ വിള്ളലുകൾ ഉണ്ടെങ്കിൽ അത് അടയ്ക്കാനും മറക്കരുത്.
നെറ്റ് ഇടാം
ജനാലകളും വാതിലും അടച്ചിടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നെറ്റ് ഇടാവുന്നതാണ്. ഇത് വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പ് വരുത്തുകയും ജീവികളെ അകറ്റി നിർത്താനും സഹായിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ മഴ പ്രാണികളുടെ ശല്യം ഉണ്ടാവുകയില്ല.
ഭക്ഷണം സൂക്ഷിക്കുമ്പോൾ
മഴക്കാലത്ത് ഭക്ഷണം സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങൾ ഒരിക്കലും തുറന്ന് വയ്ക്കരുത്. ഇത് പ്രാണികളെ ആകർഷിക്കുകയും അവ വന്നിരുന്നാൽ ഭക്ഷണം കേടായിപ്പോവുകയും ചെയ്യുന്നു. വായു കടക്കാത്ത പാത്രത്തിലാക്കി ഭക്ഷണം സൂക്ഷിക്കുന്നതാണ് നല്ലത്.
വൃത്തിയാക്കാം
വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് അധികവും പ്രാണികളുടെ ശല്യം ഉണ്ടാകുന്നത്. മഴക്കാലത്ത് എത്ര വൃത്തിയാക്കിയിട്ടാലും വീട്ടിൽ പിന്നെയും അഴുക്ക് ഉണ്ടാകുന്നു. ഇടയ്ക്കിടെ വൃത്തിയാക്കുകയും വീട് അണുവിമുക്തമാക്കുകയും ചെയ്യണം. ഇത് ജീവികളെ അകറ്റി നിർത്താൻ ഏറെ സഹായകരമാണ്.
ഈർപ്പമുള്ള സ്ഥലങ്ങൾ
മഴക്കാലത്തെ പ്രധാന പ്രശ്നം ഈർപ്പമാണ്. വായുവിൽ ഈർപ്പം തങ്ങി നിൽക്കുമ്പോൾ പൂപ്പലും അണുക്കളും ഉണ്ടാവുകയും പലതരം ജീവികളുടെ ശല്യവും ഉണ്ടാകുന്നു. വീട്ടിൽ ഈർപ്പം ഇറങ്ങുന്നുണ്ടെങ്കിലോ വെള്ളം ലീക്ക് ഉണ്ടെങ്കിലോ അത് ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.