മഴയെത്തി, ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാതിരിക്കാൻ അടുക്കളയിൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ  

Published : May 31, 2025, 02:44 PM IST
മഴയെത്തി, ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാതിരിക്കാൻ അടുക്കളയിൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ  

Synopsis

ഈ സമയത്ത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായ ഈർപ്പവും മാറുന്ന താപനിലയും അണുക്കൾ, വൈറസ്, ഫങ്കസ് തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.

വേനൽക്കാലത്തിന്റെ ചൂടിൽ നിന്നും പെട്ടെന്ന് മഴയെത്തുമ്പോൾ വല്ലാത്തൊരു ആശ്വാസം അനുഭവപ്പെടും. എന്നാൽ ഈ സമയത്ത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായ ഈർപ്പവും മാറുന്ന താപനിലയും അണുക്കൾ, വൈറസ്, ഫങ്കസ് തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു. മഴക്കാലത്ത് ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കാൻ അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

വൃത്തിയുണ്ടാവണം 

ശരിയായ രീതിയിലുള്ള വൃത്തിയാണ് ആദ്യം വേണ്ടത്. ഇത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവുന്നത് തടയുന്നു. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. അടുക്കള പ്രതലങ്ങൾ, പാത്രങ്ങൾ, കട്ടിങ് ബോർഡ് എന്നിവയും ഉപയോഗം കഴിയുമ്പോൾ കഴുകിവയ്ക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികളും മാംസവും മുറിക്കാൻ ഒരു കട്ടിങ് ബോർഡ് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. 

കേടുവരാത്ത സാധനങ്ങൾ ഉപയോഗിക്കാം 

കേടുവരാത്ത നല്ല ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. മുറിച്ചുവെച്ചിരിക്കുന്ന പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് മഴക്കാലത്ത് ഒഴിവാക്കാം. മത്സ്യവും മാംസവും വാങ്ങുമ്പോൾ അവ ഫ്രഷ് ആണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ എപ്പോഴും തീയതി നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. 

ഭക്ഷണം നന്നായി വേവിക്കാം 

ഭക്ഷണം എപ്പോഴും ശരിയായ ചൂടിൽ വേവിച്ചെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഭക്ഷണത്തിലുള്ള അണുക്കളെയും വൈറസിനെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇറച്ചി, കടൽ ഭക്ഷണങ്ങൾ എന്നിവ നന്നായി വേവിച്ചതിന് ശേഷം മാത്രമേ കഴിക്കാൻ പാടുള്ളു. പച്ചയായ ഭക്ഷണ സാധനങ്ങളോ കുറച്ച് മാത്രം പാകം ചെയ്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം.   

ഭക്ഷണം സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം 

മഴക്കാലത്ത് ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം. വേവിച്ച ഭക്ഷണങ്ങൾ ദീർഘ നേരത്തേക്ക് പുറത്ത് വയ്ക്കരുത്. ബാക്കിവന്ന ഭക്ഷണങ്ങൾ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.  
   
ശുദ്ധമായ വെള്ളം കുടിക്കാം 

മഴക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാനുള്ള പ്രധാന കാരണം കേടുവന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെയാണ്. ഫിൽറ്റർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കാം. പുറത്തു നിന്നും തണുത്ത വെള്ളം വാങ്ങി കുടിക്കുന്നത് ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും കഴുകാം 

പഴങ്ങളിലും പച്ചക്കറികളിലും അപകടകാരികളായ അണുക്കളും കീടങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒഴുകുന്ന വെള്ളത്തിൽ നന്നായി ഇവ കഴുകാൻ ശ്രദ്ധിക്കണം. ഇലക്കറികൾ ആണെങ്കിൽ അവ വിനാഗിരി ലായനിയിൽ മുക്കിവെച്ച് അണുവിമുക്തമാക്കാം. പഴങ്ങൾ തൊലി കളഞ്ഞ് വയ്ക്കുന്നതും അണുക്കൾ പടരുന്നത് തടയുന്നു. 

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്