മഴക്കാലത്ത് വീടിനുള്ളിലെ വായുസഞ്ചാരം മെച്ചപ്പെടുത്താൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

Published : Aug 30, 2025, 03:02 PM IST
Rain

Synopsis

ശരിയായ വായുസഞ്ചാരം ഇല്ലാതാകുമ്പോഴാണ് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത്. വായുസഞ്ചാരം ഉറപ്പ് വരുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

മഴക്കാലത്തെ പച്ചപ്പും ഭംഗിയുമൊക്കെ ആസ്വദിക്കാൻ നമുക്ക് ഇഷ്ടമാണ്. എന്നാൽ വീടിന് അകത്തും പുറത്തും പലതരം പ്രതിസന്ധികളാണ് നമ്മൾ നേരിടേണ്ടതായി വരുന്നത്. അമിതമായ ഈർപ്പം ചുവരുകളിൽ തങ്ങി നിൽക്കുകയും പൂപ്പൽ ഉണ്ടാവുകയും ഇത് വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാക്കാനും കാരണമാകുന്നു. ശരിയായ വായുസഞ്ചാരം ഇല്ലാതാകുമ്പോഴാണ് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത്. ശരിയായ വായുസഞ്ചാരം ഉറപ്പ് വരുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ജനാലകൾ തുറന്നിടാം

മഴക്കാലത്ത് ജനാലകൾ അടച്ചിടണമെന്നാണ് പറയുന്നത്. എന്നാൽ ഒരു ദിവസം മുഴുവനും ജനാലകൾ അടച്ചിടുന്നത് ഒഴിവാക്കണം. രാവിലെയും, രാത്രിയിലും തുറന്നിടുന്നതാണ് ഉചിതം. ഇത് ഈർപ്പം തങ്ങി നിൽക്കുന്നതിനെ തടയുന്നു.

ക്രോസ് വെന്റിലേഷൻ

വീടിനുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കാൻ ക്രോസ് വെന്റിലേഷനിലൂടെ സാധിക്കും. മുറിയുടെ എതിർദിശയിലുളള ജനാലകളും വാതിലുകളും തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് വീടിനുള്ളിൽ നന്നായി കാറ്റും വെളിച്ചവും കയറാൻ സഹായിക്കുന്നു.

ഇൻഡോർ ചെടികൾ

ശുദ്ധവായു ലഭിക്കാൻ വീടിനുള്ളിൽ ഇൻഡോർ ചെടികൾ വളർത്തുന്നതാണ് ഉചിതം. വായുവിൽ തങ്ങി നിൽക്കുന്ന വിഷാംശങ്ങളെ ഇല്ലാതാക്കി വായുവിനെ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു. ജനാലയുടെ ഭാഗത്തായി വളർത്തുന്നത് ഈർപ്പത്തെ വലിച്ചെടുക്കാനും ദുർഗന്ധത്തെ അകറ്റാനും സഹായിക്കും.

ചൂട്

കൃത്യമായ വായുസഞ്ചാരം ഇല്ലാതെ വരുമ്പോൾ വീടിനുള്ളിൽ ചൂട് തങ്ങി നിൽക്കുന്നു. മുകൾ ഭാഗങ്ങളിലുള്ള ജനാലകൾ തുറന്നിടുന്നതിലൂടെ ചൂടിനെ എളുപ്പം പുറന്തള്ളാൻ സാധിക്കും.

വസ്ത്രങ്ങൾ ഉണക്കുമ്പോൾ

മഴക്കാലത്ത് വീടിനകത്താണ് നമ്മൾ വസ്ത്രങ്ങൾ ഉണക്കാൻ ഇടാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കാൻ കാരണമാകുന്നു. അടച്ചിട്ട മുറികളിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നതിന് പകരം ബാൽക്കണി, വരാന്ത അല്ലെങ്കിൽ ജനാലകൾ തുറന്നിട്ട മുറികൾ തുണികൾ ഉണക്കാൻ ഇടാൻ ശ്രദ്ധിക്കാം. ഇത് ഈർപ്പം തങ്ങി നിർത്തുന്നതിനെ തടയുന്നു.

തടസ്സങ്ങൾ ഉണ്ടാവരുത്

വീടിനുള്ളിൽ സുഗമമായ രീതിയിൽ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്. സാധനങ്ങൾ നിറച്ചിടുക, കട്ടിയുള്ള കർട്ടനുകൾ, അടച്ചിട്ട മുറികൾ എന്നിവ വായുസഞ്ചാരത്തെ തടയുന്നു.

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ