ഈ വസ്തുക്കൾ പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിക്കുന്നുണ്ടോ? എങ്കിൽ ഉടനെ മാറ്റിക്കോളൂ; കാര്യം ഇതാണ്

Published : Jun 16, 2025, 12:17 PM IST
Plastic

Synopsis

കീടങ്ങളുടെയോ ഈർപ്പത്തിന്റെയോ ഒന്നും ശല്യമില്ലാതെ സാധനങ്ങൾ പ്ലാസ്റ്റിക് കണ്ടെയ്നറിൽ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും.

ഉപയോഗിക്കാൻ എളുപ്പവും സൗകര്യപ്രദവുമാണ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ. കീടങ്ങളുടെയോ ഈർപ്പത്തിന്റെയോ ഒന്നും ശല്യമില്ലാതെ സാധനങ്ങൾ പ്ലാസ്റ്റിക് കണ്ടെയ്നറിൽ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. എന്നാൽ എല്ലാ വസ്തുക്കളും ഇതിൽ ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഈ വസ്തുക്കൾ പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ.

ലെതർ കൊണ്ടുള്ള വസ്തുക്കൾ

ലെതർ കൊണ്ടുള്ള വസ്തുക്കൾ ഒരിക്കലും പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിക്കാൻ പാടില്ല. ലെതർ ഒട്ടിപിടിക്കാനോ കേടുപാടുകൾ സംഭവിക്കാനോ കാരണമായേക്കാം. ഇതിൽ ഈർപ്പം തങ്ങി നിന്നാലും കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇലക്ട്രിക് ഉപകരണങ്ങൾ

അമിതമായ ചൂടും ഈർപ്പവുമുള്ള സ്ഥലങ്ങളിൽ ഇലക്ട്രിക് ഉപകരണങ്ങൾ അടങ്ങിയിട്ടുള്ള പ്ലാസ്റ്റിക് കണ്ടെയ്നർ സൂക്ഷിക്കാൻ പാടില്ല. ഇത് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ കണ്ടെയ്നറിനുള്ളിൽ സിലിക്ക ജെൽ കൂടെ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഇത് ഈർപ്പം കൊണ്ടുള്ള കേടുപാടുകളെ ഇല്ലാതാക്കുന്നു.

രാസവസ്തുക്കൾ

ചൂടും തണുപ്പും മാറി വരുന്ന സ്ഥലങ്ങളിൽ ഒരിക്കലും രാസവസ്തുക്കൾ പ്ലാസ്റ്റിക് കണ്ടെയ്നറിലിട്ട് സൂക്ഷിക്കാൻ പാടില്ല. ഇത് രാസവസ്തുക്കളിൽ പലതരം പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു.

ഭക്ഷണ സാധനങ്ങൾ

ബാക്കിവന്ന ഭക്ഷണങ്ങളും ഭക്ഷണ വസ്തുക്കളും പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം. ചൂട് കൂടുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്തുക്കൾ ഭക്ഷണത്തിൽ അലിഞ്ഞു ചേരുന്നു. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

നനവുള്ള വസ്തുക്കൾ

നനവോ ഈർപ്പമോ ഉള്ള വസ്തുക്കൾ ഒരിക്കലും പ്ലാസ്റ്റിക് കണ്ടെയ്നർ സൂക്ഷിക്കരുത്. ഇത് ഈർപ്പത്തെ വലിച്ചെടുക്കുകയും പൂപ്പൽ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. ഇത്തരം സാധനങ്ങൾ ഉണക്കിയതിന് ശേഷം മാത്രം പാത്രത്തിൽ സൂക്ഷിക്കാം.

ബാറ്ററി

ബാറ്ററി പോലുള്ള വസ്തുക്കൾ പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് തമ്മിൽ ഉരസാനും അതുമൂലം അപകടങ്ങൾ സംഭവിക്കാനും കാരണമാകുന്നു. പ്രത്യേകിച്ചും കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതിനെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം.

പ്ലാസ്റ്റിക് കണ്ടെയ്നറിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതിനെ പ്രതികൂലമായി ബാധിക്കുന്നു. ഈർപ്പത്തെയും കീടങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുമെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങളെ മറികടക്കാൻ പ്ലാസ്റ്റിക്കിന് സാധിക്കില്ല. ചൂട് കൂടുന്ന സമയങ്ങളിൽ പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ബിസ്‌ഫെനോൾ എ എന്ന രാസവസ്തു ഭക്ഷണത്തിൽ അലിഞ്ഞു ചേരുന്നു. ഇത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിവെയ്‌ക്കുന്നത്‌.

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്