വീടിന് പുറത്ത് പെയിന്റ് ചെയ്യുന്നുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ ഒഴിവാക്കിക്കോളു

Published : May 22, 2025, 12:19 PM IST
വീടിന് പുറത്ത് പെയിന്റ് ചെയ്യുന്നുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ ഒഴിവാക്കിക്കോളു

Synopsis

എത്ര പഴയ വീടാണെങ്കിലും ഒന്ന് പെയിന്റ് ചെയ്താൽ പുതിയ ലുക്കിൽ ലഭിക്കും. എന്നാൽ വീട്ടിലുള്ള എല്ലാ വസ്തുക്കളും പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല.

വീട് നവീകരിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ ആദ്യമായി ഓർമയിൽ വരുന്നത് പെയിന്റ് അടിക്കുന്ന കാര്യമാണ്. എത്ര പഴയ വീടാണെങ്കിലും ഒന്ന് പെയിന്റ് ചെയ്താൽ പുതിയ ലുക്കിൽ ലഭിക്കും. എന്നാൽ വീട്ടിലുള്ള എല്ലാ വസ്തുക്കളും പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല. ഈ വസ്തുക്കൾ പെയിന്റ് അടിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ഉടനെ നിർത്തിക്കോളൂ.

യൂട്ടിലിറ്റികൾ 

വീടിന്റെ പുറം ഭാഗം പെയിന്റ് ചെയ്യാൻ ഒരുങ്ങുമ്പോൾ പുറത്തുള്ള യൂട്ടിലിറ്റികളും പെയിന്റ് ചെയ്യാൻ പാടില്ല. പവർ ലൈൻ, ഗ്യാസ് ലൈൻ, വെള്ളം, ഗ്യാസ്, വൈദ്യുതി മീറ്റർ, എയർ കണ്ടീഷണർ, ടിവി ആന്റിന എന്നിവ ഭംഗി ലഭിക്കുമെന്ന് കരുതി പെയിന്റ് ചെയ്യരുത്. അങ്ങനെ ചെയ്താൽ യൂട്ടിലിറ്റികളുടെ നല്ല പ്രവർത്തനത്തിന് തടസ്സങ്ങൾ ഉണ്ടാകുന്നു. 

ലോഹങ്ങൾ 

ലോഹങ്ങൾ ഒരിക്കലും പെയിന്റ് ചെയ്യാൻ പാടില്ല. ഇത് പെയിന്റ് ചെയ്താൽ കാണാൻ ഭംഗി കൂടുമെങ്കിലും ലോഹങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു. അതേസമയം സ്റ്റീൽ അല്ലെങ്കിൽ അലുമിനിയം മെറ്റീരിയലുകൾ ആണെങ്കിൽ അവ തുരുമ്പിക്കാൻ തുടങ്ങുമ്പോൾ ആവശ്യമെങ്കിൽ പെയിന്റ് ചെയ്യാവുന്നതാണ്. പെയിന്റ് ഉപയോഗിക്കുമ്പോൾ അവയുടെ സ്വാഭാവിക നാശന പ്രതിരോധത്തെ തടസ്സപ്പെടുത്തുന്നു. 

ഇഷ്ടികയും കല്ലും 

ഇഷ്ടികയിൽ പെയിന്റ് ചെയ്യുന്നത് കൂടുതൽ മനോഹരമാക്കുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതല്ല. പെയിന്റ് ചെയ്യുമ്പോൾ ഇഷ്ടികയുടെ വായുസഞ്ചാരത്തെ അത് തടസപ്പെടുത്തുന്നു. ഇത് ഈർപ്പത്തെ തങ്ങി നിർത്തുകയും ഒടുവിൽ ഇഷ്ടിക ഉപയോഗമില്ലാതെ ആവുകയും ചെയ്യുന്നു. 

കോൺക്രീറ്റ് 

കോൺക്രീറ്റ് പ്രതലങ്ങൾ പെയിന്റ് ചെയ്താൽ അതിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കും. ഇത് കോൺക്രീറ്റിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. കോൺക്രീറ്റ് ദീർഘ കാലത്തേക്ക് ഈടുനിൽക്കുന്നതുകൊണ്ട് തന്നെ ഇതിന് പെയിന്റിന്റെ ആവശ്യം വരുന്നില്ല. പകരം നന്നായി വൃത്തിയാക്കി സൂക്ഷിച്ചാൽ മതി. 

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്
സൂര്യപ്രകാശം ഇല്ലാതെ വളരുന്ന 7 ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം